LIFESTYLE NEW

ആദ്യമായി ഓമിയുടെ കുഞ്ഞിക്കാലുകൾ കടലിൽ തൊട്ടപ്പോൾ; മാലി ദ്വീപിലെ വീഡിയോ പങ്കുവച്ച് ദിയ


സമൂഹമാദ്ധ്യമങ്ങളിലെ കു‌ഞ്ഞുസ്റ്റാറാണ് ഇൻഫ്ലുവൻസറായ ദിയ കൃഷ്ണയുടെയും അശ്വിൻ കൃഷ്ണയുടെയും മകൻ ഓമി. അമ്മയേക്കാൾ ആരാധകരുള്ള ഓമിയുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും മലയാളികൾ ഇതിനകം നെഞ്ചേറ്റിക്കഴിഞ്ഞു. ദിയ കൃഷ്ണ പങ്കുവയ്ക്കുന്ന ഓമിയുടെ ഓരോ വീഡിയോ‌യ്ക്കും വേണ്ടി ലക്ഷങ്ങളാണ് കാത്തിരിക്കുന്നത്. മകന്റെ എല്ലാ വിശേഷങ്ങളും ദിയ സമൂഹമാദ്ധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. തന്റെ ഇരുപത്തിയെട്ടാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായാണ് അശ്വിനും ഓമിക്കുമൊപ്പം ദിയ മാലി ദ്വീപിൽ എത്തിയത്. ദിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് അമ്മ സിന്ധു ക‌ൃഷ്ണയും സഹോദരിമാരായ അഹാന ക‌ൃഷ്ണയും ഇഷാനി കൃഷ്ണയും ഹൻസിക കൃഷ്ണയും പോസ്റ്റുകൾ ഷെയർ ചെയ്തിരുന്നു. ഇഷാനി ദിയയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ട പോസ്റ്റിൽ ‘ഓമിയെ ഞങ്ങൾക്ക് തന്നതിന് നന്ദി’ എന്ന് കുറിച്ചിരുന്നു. കുടുംബത്തിലെ സ്റ്റാർ മാത്രമല്ല മലയാളികളുടെ തന്നെ സ്റ്റാറാണ് ഓമി ഇപ്പോൾ.


Source link

Back to top button