test del 3
സ്വർണവിലയിൽ കുതിച്ചുകയറ്റം; പവന് 1600ന്റെ മുന്നേറ്റം, ട്രംപും ഇറാനും കൈകൊടുത്താൽ വില കൂടുമോ കുറയുമോ?

സ്വർണവില ആഭരണപ്രിയർക്ക് ആശങ്കപകർന്നും നിക്ഷേപകർക്ക് പ്രതീക്ഷ സമ്മാനിച്ചും വീണ്ടും കുതിച്ചുകയറുന്നു. കേരളത്തിൽ ഇന്ന് രാവിലെ ഗ്രാമിന് 195 രൂപ മുന്നേറി 13,870 രൂപയായി വില. പവൻവില 1560 രൂപ ഉയർന്ന് 1,10,960 രൂപ. ∙ ഇറാനും യുഎസും രമ്യതയിലേക്ക്: ഇറാനെതിരായ ‘എപിക് ഫ്യൂറി’ ആക്രമണം അവസാനിപ്പിച്ചെന്നും ഹോർമുസിൽ കുടുങ്ങിയ കപ്പലുകളെ ‘മോചിപ്പിക്കുന്ന’ പ്രോജക്ട് ഫ്രീഡം നടപടി ഹ്രസ്വകാലത്തേക്ക് നിർത്തിവച്ചെന്നുമുള്ള യുഎസിന്റെ പ്രഖ്യാപനമാണ് സ്വർണത്തിന് തിരിച്ചുകയറാനുള്ള ആവേശമായത്. രാജ്യാന്തരവില ഔൺസിന് 93 ഡോളർ ഉയർന്ന് 4651 ഡോളറിലാണ് ഇപ്പോഴുള്ളത്. ∙ എണ്ണവില താഴേക്ക്: യുഎസിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 1.78% താഴ്ന്ന് 100.5 ഡോളറും ബ്രെന്റ് ക്രൂഡ് വില 1.67% കുറഞ്ഞ് 108 ഡോളറുമായി. ഇതോടെ, ലോക സമ്പദ്‍വ്യവസ്ഥയിൽ നിന്ന് പണപ്പെരുപ്പപ്പേടി അകലുമെന്ന പ്രതീക്ഷ ഡോളറിനും തിരിച്ചടിയായി. ∙ ഡോളർ താഴേക്ക്: യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്ക് എതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.15% താഴ്ന്ന് 98.30ൽ എത്തി. ∙ സ്വർണവും ഡോളറും: രാജ്യാന്തര വിപണിയിൽ സ്വർണ വ്യാപാരം നടക്കുന്നത് ഡോളറിലാണ്. അതായത്, ഡോളർ ദുർബലമാകുമ്പോൾ സ്വർണത്തിന് ആഭരണം, നിക്ഷേപം എന്നീ നിലകളിലെല്ലാം സ്വീകാര്യത കൂടും. ഇത് വില കൂടാനും ഇടയാക്കും.കേരളത്തിൽ ഇന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 160 രൂപ ഉയർന്ന് 11,455 രൂപയായി. വെള്ളിക്ക് ഗ്രാമിന് 10 രൂപ ഉയർന്ന് 265 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റിന് നൽകിയ വില ഗ്രാമിന് 160 രൂപ ഉയർത്തി 11,400 രൂപയാണ്. ഇവരും വെള്ളിക്ക് ഈടാക്കുന്നത് 265 രൂപ.
Source link


