test del 3
വിജയത്തിനിടയിലും മുന്നണികളിൽ തർക്കം; 3 മണ്ഡലങ്ങളിലെ മൂന്നാം സ്ഥാനം യുഡിഎഫിന് തിരിച്ചടി

തിരുവനന്തപുരം ∙ ഒരു എംഎൽഎ മാത്രമുണ്ടായിരുന്ന തിരുവനന്തപുരത്ത് ഏഴ് സീറ്റിൽ വിജയിക്കാനായാതിന്റെ ആശ്വാസത്തിലാണ് യുഡിഎഫ് നേതൃത്വം. മൂന്നു മണ്ഡലങ്ങളിൽ യുഡിഎഫ് മൂന്നാം സ്ഥാനത്തായെങ്കിലും കഴിഞ്ഞ തവണത്തെക്കാൾ ഭേദപ്പെട്ട നിലയാണ് മുന്നണി.2021ൽ മൂന്നാമതായ 4 മണ്ഡലങ്ങളിൽപെടുന്ന വട്ടിയൂർക്കാവിൽ ഇത്തവണ വിജയിക്കാനായതു യുഡിഎഫിന് ആത്മവിശ്വാസം പകരുന്നു. എന്നാൽ, ആറ്റിങ്ങൽ, കഴക്കൂട്ടം, നേമം എന്നിവിടങ്ങളിലെ മൂന്നാം സ്ഥാനം മുന്നണിക്ക് ഉണ്ടാക്കുന്ന തലവേദനയും ചെറുതല്ല. ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ആർഎസ്പിയുടെ സന്തോഷ് ഭദ്രൻ 2021ലെ തിരഞ്ഞെടുപ്പിനെക്കാൾ വോട്ട് നേടിയെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പോയത് മുന്നണിയുടെ പ്രചാരണ പ്രവർത്തനങ്ങളിലെ വീഴ്ച കാരണമാണെന്ന ആരോപണം ഉയരുന്നു.ആറ്റിങ്ങലിൽ വാക്പോര് 2021ൽ ആറ്റിങ്ങലിൽ യുഡിഎഫ് സ്ഥാനാർഥി നേടിയത് 36,948 വോട്ടുകളാണ്. ഇത്തവണ 41,372 വോട്ടുകൾ നേടിയ യുഡിഎഫ് സ്ഥാനാർഥി സന്തോഷ് ഭദ്രൻ യുഡിഎഫ് തരംഗമുണ്ടായാൽ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും യുഡിഎഫിലെ ഒരു വിഭാഗം പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നു വിട്ടുനിന്നത് മൂന്നാം സ്ഥാനത്തേക്കു വീഴാൻ കാരണമായെന്നാണ് ആരോപണം. സംസ്ഥാനത്ത് ആർഎസ്പി മത്സരിച്ച നാല് സീറ്റിൽ മൂന്നിടത്തും ജയിച്ചപ്പോൾ തോറ്റ ഏക മണ്ഡലവുമിതാണ്. വോട്ട് മറിച്ചോ? കഴിഞ്ഞതവണ 31,636 വോട്ടുകളുടെ ഭൂരിപക്ഷം നേടിയ സിപിഎമ്മിലെ ഒ.എസ്.അംബികയ്ക്ക് ഇത്തവണ 13,375 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടാനായത്. ആകെ വോട്ടുകളിൽ പതിനായിരത്തിലധികം കുറവുണ്ടായി. സിപിഎം ഭരിക്കുന്ന ആറ്റിങ്ങൽ നഗരസഭ പരിധിയിൽ ബിജെപിയാണ് ലീഡ് ചെയ്തത്. 2021 നെക്കാൾ ഏകദേശം 3,700 വോട്ടുകൾ ബിജെപി വർധിപ്പിക്കുകയും ചെയ്തു. സിപിഎമ്മിനുള്ളിൽ ഒരു വിഭാഗം സ്ഥാനാർഥിക്കെതിരെ പ്രവർത്തിക്കുകയും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നു വിട്ടു നിൽക്കുകയും ചെയ്തത് പ്രചാരണ വേളയിൽ തന്നെ പാർട്ടിക്കുള്ളിൽ ചർച്ചയായിരുന്നു. എൽഡിഎഫിന്റെയും യുഡിഎഫിന്റെയും വോട്ട് എൻഡിഎയ്ക്കു കിട്ടിയിട്ടുണ്ടെന്ന് ബിജെപി നേതൃത്വം അവകാശപ്പെടുന്നു.
Source link


