test del 3
‘പോകില്ലെന്ന് പറഞ്ഞ് അപേക്ഷിച്ചിട്ടും നിർത്തിയല്ല, 18 ആകട്ടെ, നിന്നെ പിന്നെ എടുത്തോളാം എന്ന് പറഞ്ഞു’ ; സുനിത നേരിട്ടത് ക്രൂരമർദനം

കോട്ടയം∙ ബെംഗളൂരുവിൽ തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ വാടാനപ്പള്ളി സ്വദേശി സുനിത (47) നേരിട്ടത് ക്രൂരമർദനം. അബോധാവസ്ഥയിലായ സുനിതയെ ബെംഗളൂരുവിൽ നിന്ന് ഇന്നലെ വെന്റിലേറ്റർ സംവിധാനമുള്ള ആംബുലൻസിൽ തൃശൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുനിതയ്ക്കൊപ്പം കയ്പമംഗലം സ്വദേശിയായ യുവതിയും സുനിതയുടെ അനുജത്തിയുടെ മകളും ബെംഗളൂരുവിലെ തെരുവുനായകളെ പാർപ്പിക്കുന്ന കേന്ദ്രത്തിലുണ്ടായിരുന്നു. കൂടെയുണ്ടായിരുന്നവരെ കത്തി കാണിച്ച് ദീപക്ക് ഭീഷണിപ്പെടുത്തിയെന്നും നിന്നെ പിന്നെ എടുത്തോളാമെന്ന് ദീപക്ക് പറഞ്ഞെന്നും സുനിതയുടെ അനുജത്തിയുടെ മകൾ മനോരമ ഓൺലൈനിനോട് പറഞ്ഞു. ദീപക്ക് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത് ബെംഗളൂരു പൊലീസിന്റെ അനാസ്ഥ കൊണ്ടാണെന്നും ക്രൂര മർദനത്തെ പറ്റി പറഞ്ഞിട്ടും അവർ ഒന്നും കാര്യമാക്കിയില്ലെന്നും പെൺകുട്ടി പറഞ്ഞു. ബെംഗളൂരുവിൽ സുനിത അനുഭവിച്ച കൊടിയ പീഡനത്തെപറ്റി പതിനാറുകാരിയായ പെൺകുട്ടി തുറന്നു പറയുന്നു. ഏപ്രിൽ 17 നാണ് നാട്ടിൽ നിന്ന് ബെംഗളൂരുവിലേക്ക് പോയത്. ബെംഗളൂരുവിൽ ദീപക് കൃഷ്ണൻ തെരുവുനായ്ക്കളെ സംരക്ഷിക്കാൻ നടത്തുന്ന കേന്ദ്രത്തിൽ ജോലിക്ക് ആളെ ആവശ്യമുണ്ടെന്നറിഞ്ഞത് വാട്സാപ് വഴിയാണ്. മാസം 40,000 രൂപ നൽകാമെന്നു ദീപക് വാഗ്ദാനം ചെയ്തിരുന്നു. ഞാൻ പ്ലസ്‌വൺ പരീക്ഷ കഴിഞ്ഞ് നിൽക്കുന്ന സമയമാണ്. വെക്കേഷൻ ആയതുകൊണ്ട് തന്നെ വല്യമ്മ എന്നോട് കൂടെ വരുന്നോ എന്ന് ചോദിച്ചപ്പോൾ ഞാൻ കൂടെ പോവുകയായിരുന്നു. കയ്പമംഗലം സ്വദേശിയായ മറ്റൊരു യുവതിയും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. വല്യമ്മയ്ക്ക് (സുനിത) അയാളെ പേടിയില്ല എന്നതാണ് ഉപദ്രവിക്കാനുള്ള പ്രധാനകാരണം. ദീപക് മോശമായി പെരുമാറാൻ തുടങ്ങിയപ്പോൾ ജോലി മതിയാക്കുകയാണെന്ന് അറിയിച്ചു. ബുധനാഴ്ച വീട്ടിൽ പോകണമെന്ന് വല്യമ്മ ദീപക്കിനോട് പറഞ്ഞിരുന്നു. ആദ്യമൊക്കെ അയാൾ അത് സമ്മതിച്ചു. എന്നാൽ മദ്യപിച്ച് എത്തിയപ്പോൾ അയാൾ അത് എതിർത്തു. പക്ഷേ, ആ എതിർപ്പ് വകവെക്കാതെ താൻ നാട്ടിൽ പോകും എന്ന് വല്യമ്മ പറഞ്ഞത് ദീപക്കിനെ ചൊടിപ്പിച്ചു. ‘എന്തിനാടി നീ പോകുന്നത്’ എന്നാണ് അയാൾ ചോദിച്ചത്. അയാളോട് ആരും ദേഷ്യപ്പെട്ട് സംസാരിക്കുന്നത് ദീപക്കിന് ഇഷ്ടമല്ല. പിന്നാലെയാണ് വല്യമ്മയെ അയാൾ ഉപദ്രവിക്കാൻ തുടങ്ങിയത്.
Source link


