NATIIONAL

‘സെൻസിബിൾ’ സഞ്ജു, വീണ്ടും രക്ഷകൻ; ഡൽഹിയെ വീഴ്ത്തി ചെന്നൈ; സീസണിലെ മൂന്നാം പ്ലെയർ ഓഫ് ദ് മാച്ചുമായി ‘ചേട്ടൻ’


ന്യൂ‍ഡൽഹി ∙ സഞ്ജു സാംസൺ ഒരിക്കൽ കൂടി രക്ഷകനായപ്പോൾ നിർണായകമത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ വീഴ്ത്തി ചെന്നൈ സൂപ്പർ കിങ്സ്. ഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എട്ടു വിക്കറ്റിനാണ് ചെന്നൈയുടെ ജയം. ഡൽഹി ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 17.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ മറികടന്നു. അർധസെഞ്ചറി നേടിയ സഞ്ജു സാംസൺ (52 പന്തിൽ 87*), കാർത്തിക് ശർമ (31 പന്തിൽ 41*) എന്നിവർ ചേർന്നാണ് ചെന്നൈയെ അനായാസ ജയത്തിലെത്തിച്ചത്. ജയത്തോടെ പത്തു പോയിന്റുമായി ചെന്നൈ പ്ലേഓഫ് പ്രതീക്ഷ കൂടുതൽ സജീവമാക്കി. എട്ടു പോയിന്റുള്ള ഡൽഹി ഏഴാമതാണ്.മറുപടി ബാറ്റിങ്ങിൽ, പവർപ്ലേയിൽ തന്നെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിനെ (13 പന്തിൽ 6) ചെന്നൈയ്ക്കു നഷ്ടമായി. പിന്നീടെത്തിയ ഉർവിൽ പട്ടേൽ (9 പന്തിൽ 17) രണ്ടു സിക്സുമായി നന്നായി തുടങ്ങിയെങ്കിലും ഏഴാം ഓവറിൽ അക്ഷർ പട്ടേൽ പുറത്താക്കി. പിന്നീടാണ് മൂന്നാം വിക്കറ്റിൽ സഞ്ജുവും കാർത്തിക് ശർമയും ഒന്നിച്ചത്. താരതമ്യേന ചെറിയ വിജയലക്ഷ്യമായിരുന്നെങ്കിലും ശ്രദ്ധയോടെ ബാറ്റുവീശിയ ഇരുവരും ചെന്നൈ ഇന്നിങ്സ് മുന്നോട്ടു കൊണ്ടുപോയി. നല്ല പന്തുകളെ ഒഴിവാക്കിയും മോശം പന്തുകളെ ആക്രമിച്ചും സഞ്ജു ‘സെൻസിബിൾ’ ആയി മുന്നോട്ടു നീങ്ങി. ∙ ഡൽഹിയെ ഒതുക്കി ചെന്നൈ


Source link

Back to top button