LATEST

കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു; പടിയിറക്കം ഭരണമാറ്റത്തിന് പിന്നാലെ


തിരുവനന്തപുരം: എൽഡിഎഫിന്റെ കനത്ത തോൽവിക്ക് പിന്നാലെ കിഫ്‌ബി സിഇഒ സ്ഥാനം രാജിവച്ച് കെ എം എബ്രഹാം. അദ്ദേഹം മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറി. കിഫ്‌ബി അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് താൽക്കാലിക ചുമതല. സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ബി അശോക് ഐഎഎസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കിഫ്‌ബിയെയും കെ എം എബ്രഹാമിനെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു. തുടർഭരണം ഉറപ്പിക്കാനുള്ള പ്രചാരണത്തിനായി കിഫ്ബി കടമെടുത്ത പണം ഉപയോഗിച്ചത് കെ എം എബ്രഹാമിന്റെ നടപടിയായിരുന്നു. അതിന് കൂട്ട് നിൽക്കാത്തവരെ നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്ന ആരോപണം ഉന്നയിച്ച് സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർ തന്നെ രംഗത്തെത്തിയിരുന്നു. സർക്കാർ മാറുന്നതിന്റെ ഭാ​ഗമായാണ് കെഎം എബ്രഹാം ഇപ്പോൾ രാജി വച്ചിരിക്കുന്നത്.


Source link

Back to top button