test del 3

മൂന്നാമൂഴത്തിൽ എംഎൽഎ, മണ്ഡലമാകെ ശിഷ്യസമ്പത്ത്; ചാത്തന്നൂരിൽ വിരിഞ്ഞ അദ്ഭുത താമര


കൊല്ലം ∙ പ്രതീക്ഷയോടെ കളത്തിലിറങ്ങിയ ബിജെപിയുടെ സംസ്ഥാന നേതാക്കളടക്കം എ ക്ലാസ് മണ്ഡലങ്ങളിലുൾപ്പെടെ പരാജയപ്പെട്ടപ്പോൾ, ചാത്തന്നൂരിൽനിന്ന് നിയമസഭയിലേക്ക് എത്തുകയാണ് ബി.ബി. ഗോപകുമാർ. കൊല്ലം ജില്ലയിലെ ബിജെപി നേതാക്കൾ വിജയ പ്രതീക്ഷ പുലർത്തിയിരുന്ന ചാത്തന്നൂർ ഉറച്ച സീറ്റായി എക്സിറ്റ് പോളുകളിൽ പറയാതിരുന്നത് പാർ‌ട്ടിയെ ആശങ്കപ്പെടുത്തിയിരുന്നു. പക്ഷേ, രണ്ട് തവണ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തിൽ ഇക്കുറി വിജയം ഉറപ്പായിരിക്കുമെന്ന് ഗോപകുമാർ ഉറച്ചു വിശ്വസിച്ചു. ചില എക്സിറ്റ് പോളുകൾ ഒന്നു മുതൽ 3 വരെ സീറ്റുകൾ ബിജെപിക്ക് പ്രവചിക്കുന്നതിൽ ചാത്തന്നൂരും ഉണ്ടെന്നാണ് ഗോപകുമാർ‌ അടുപ്പക്കാരോട് പറഞ്ഞത്.സിപിഎയിലെ ടേം വ്യവസ്ഥയെ തുടർന്ന് ഇത്തവണ ജയലാലിനു സീറ്റ് ലഭിക്കാതെ പോയതോടെ, ജനങ്ങളുടെ അടുത്ത ചോയ്സ് ഗോപകുമാർ ആയിരിക്കുമെന്ന് ബിജെപി കണക്കുക്കൂട്ടിയിരുന്നു. ഇത് മുന്നിൽ കണ്ടാണ് ഘടകക്ഷിയായ ഫോർവേഡ് ബ്ലോക്ക് കിട്ടിയ സീറ്റ് പരാജയം മണത്ത് യുഡിഎഫിനെ തിരികെ ഏൽ‍പിച്ചത്. കോൺഗ്രസ് സ്ഥാനാർഥി മത്സരിച്ചില്ലെങ്കിൽ പാർട്ടി വോട്ടുകൾ ചോരുമെന്നും ഗോപകുമാർ ജയിക്കുമെന്നും ആയിരുന്നു നേതാക്കൾ കരുതിയത്. എന്നാൽ സൂരജ് രവിയെ കൈപ്പത്തി ചിഹ്നത്തിൽ ചാത്തന്നൂരിൽ നിർത്തിയെങ്കിലും ബിജെപിയെ തടുക്കാൻ യുഡിഎഫിന് ആയില്ല.Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം BB Gopakumar എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.


Source link

Back to top button