test del 3
ചരിത്രം കുറിച്ച് ഫാത്തിമ; പേരാമ്പ്രയിൽ ടിപിയെ അട്ടിമറിച്ചു; ലീഗിന്റെ ആദ്യ വനിതാ എംഎൽഎ

കോഴിക്കോട് ∙ നിയമസഭയിലേക്കുള്ള കന്നി മത്സരത്തിൽത്തന്നെ, ഇടതുമുന്നണി കൺവീനറും സിപിഎമ്മിന്റെ മുതിർന്ന നേതാക്കളിൽ ഒരാളുമായ ടി.പി.രാമകൃഷ്ണനെ പേരാമ്പ്രയിൽ അട്ടിമറിച്ച് ചരിത്രജയവുമായി യുഡിഎഫ് സ്ഥാനാർഥി ഫാത്തിമ തഹ്ലിയ. അയ്യായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഈ മിന്നും ജയം. മുസ്ലിം ലീഗിന്റെ ചരിത്രത്തിൽ ആദ്യമായി കേരള നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന വനിതാ എംഎൽഎ എന്ന നേട്ടവും ഇതോടൊപ്പം ഫാത്തിമ തഹ്ലിയ കുറിച്ചു.കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കുറ്റിച്ചിറ ഡിവിഷനിൽനിന്നു കൗൺസിലറായ ഫാത്തിമയെ നിയമസഭാ തിരഞ്ഞെടുപ്പിലും സ്ഥാനാർഥിയാക്കിയത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സർപ്രൈസ് തീരുമാനങ്ങളിൽ ഒന്നായിരുന്നു. പേരാമ്പ്രയിൽ കരുത്തനായ ടി.പി.രാമകൃഷ്ണനെത്തന്നെ വീഴ്ത്തിയതോടെ, പുതുതലമുറയുടെ പ്രതിനിധിയായ ഫാത്തിമയ്ക്ക് മന്ത്രിസഭയിലും ഇടം ലഭിക്കുമെന്ന പ്രതീക്ഷയാണ് അണികളിൽ പലർക്കുമുള്ളത്.55 വർഷത്തിനിടയിൽ രണ്ടു തവണ മാത്രം യുഡിഎഫിനെ ജയിപ്പിച്ച മണ്ഡലത്തിലാണ് ഫാത്തിമ തഹ്ലിയ വിജയക്കൊടി പാറിച്ചത്. 1970ൽ ഡോ.കെ.ജി.അടിയോടിയും 1977ൽ കേരള കോൺഗ്രസിലെ ഡോ. കെ.സി.ജോസഫുമാണ് മുൻപ് ഇവിടെനിന്നു തിരഞ്ഞെടുക്കപ്പെട്ട യുഡിഎഫ് സ്ഥാനാർഥികൾ. 1977ന് ശേഷം യുഡിഎഫിൽ കേരള കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിച്ചുവന്ന പേരാമ്പ്രയിൽ, യുഡിഎഫിൽനിന്നു കേരള കോൺഗ്രസ് (എം) വിട്ടതോടെയാണ് 2021 ൽ മണ്ഡലം മുസ്ലിം ലീഗിന്റെ കയ്യിലെത്തിയത്. 2016 ൽ 4,101വോട്ടിനും 2021 ൽ 22,592 വോട്ടിനുമായിരുന്നു ഇവിടെ ടി.പി രാമകൃഷ്ണന്റെ വിജയം.
Source link


