NATIIONAL

16 പന്തിൽ അർ‍ധ സെഞ്ചറി, പുരാന്റെ തൂക്കിയടി; 45 റൺസ് വഴങ്ങിയിട്ടും വിക്കറ്റില്ലാതെ ബുമ്ര, പന്തെറിയാൻ നില്‍ക്കാതെ പാണ്ഡ്യ


മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് 229 റൺസ് വിജയലക്ഷ്യമുയർത്തി ലക്നൗ സൂപ്പർ ജയന്റ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തു. സീസണിലാദ്യമായി ഫോം കണ്ടെത്തിയ നിക്കോളാസ് പുരാൻ അര്‍ധ സെഞ്ചറി നേടി പുറത്തായി. 21 പന്തുകൾ നേരിട്ട വിൻഡീസ് താരം 63 റൺസാണ് വാങ്കഡെ സ്റ്റേഡിയത്തിൽ നേടിയത്. എട്ട് സിക്സുകൾ താരം അടിച്ചുകൂട്ടി. 25 പന്തുകൾ നേരിട്ട മിച്ചൽ മാർഷ് 44 റൺസെടുത്തു.സ്കോർ 123 ൽ നിൽക്കെ പുരാനെ കോർബിൻ ബോഷ് വിക്കറ്റ് കീപ്പർ റയാന്‍ റിക്കിൾട്ടന്റെ കൈകളിലെത്തിച്ചു. പിന്നാലെ ഇതേ ഓവറിൽ മിച്ചൽ മാർഷും വീണു. 15 റൺസെടുത്ത ക്യാപ്റ്റൻ ഋഷഭ് പന്ത് ഒരിക്കൽ കൂടി നിരാശപ്പെടുത്തി. തുടർന്ന് മാർക്രം, ഹിമ്മത് സിങ് സഖ്യമാണ് ലക്നൗവിനെ വമ്പൻ സ്കോറിലേക്കെത്തിച്ചത്. മുംബൈയ്ക്കായി കോർബിൻ ബോഷ് രണ്ടും, അല്ലാ ഗസൻഫർ, വിൽ ജാക്സ്, രഘു ശർമ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി. നാലോവർ പന്തെറിഞ്ഞ ജസ്പ്രീത് ബുമ്ര 45 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ലക്നൗവിനെതിരെ പന്തെറിഞ്ഞില്ല.


Source link

Back to top button