test del 5 copy of del 3
ഇന്ന് മുതൽ ഞാൻ നേമത്തെ ജനങ്ങളുടെ പ്രധാന സേവകനായി മാറും: രാജീവ് ചന്ദ്രശേഖർ

നേമം∙ നേമത്ത് വി.ശിവൻകുട്ടി കഴിഞ്ഞ തവണ പൂട്ടിച്ച അക്കൗണ്ട് തുറന്ന് ബിജെപി. ഒ.രാജഗോപാലിനു പിന്നാലെ നേമത്തുനിന്ന് രാജീവ് ചന്ദ്രശേഖർ നിയമസഭയിലേക്ക്. ബിജെപി മത്സരിക്കാൻ ഇറങ്ങിയപ്പോൾ പൂട്ടും താക്കോലും അവരുടെ കയ്യിലാണെന്നാണ് യുഡിഎഫും എൽഡിഎഫും പറഞ്ഞത്. നേമത്തിലെയും ചാത്തന്നൂരിലെ ജനങ്ങളും അതിന് കൃത്യമായ മറുപടി നൽകിയിരിക്കുകയാണ്. എൻഡിഎയുടെ രണ്ട് എംഎൽഎമാരെ ജനങ്ങൾ തിരഞ്ഞെടുത്തു. ഈ തിരഞ്ഞെടുപ്പ് ഒരു ആന്റി സിപിഎം തിരഞ്ഞെടുപ്പായിരുന്നു. 2025 മുതൽ ഞാൻ പറഞ്ഞത് എന്ത് കസർത്ത് നടത്തിയാലും സിപിഎം ജയിക്കില്ല എന്നാണ്. കാരണം 10 വർഷം ഭരിച്ച സിപിഎമ്മിന്റെ അഴിമതിയും ശബരിമല കൊള്ളയും കണ്ട് ജനങ്ങൾ മടുത്തു. ജനങ്ങൾ അവസരം തന്നതിൽ സന്തോഷം. ഞാൻ ഇന്ന് മുതൽ നേമത്തെ ജനങ്ങളുടെ പ്രധാന സേവകനായി മാറും. അവരുടെ എല്ലാ വിഷമങ്ങളും പ്രശ്നങ്ങളും പരിഹരിക്കാൻ 24 മണിക്കൂർ പ്രവർത്തിക്കും. വിജയത്തിനു പിന്നാലെ മാധ്യമങ്ങളോട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
Source link


