CINEMA
ഐശ്വര്യ രജനികാന്തിന്റെ ടെക്സല, അതിഥിതാരമായി അഭിഷേക് ബച്ചൻ തമിഴിൽ

ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ടെക്സല എന്ന ചിത്രത്തിലേക്ക് അഭിഷേക് ബച്ചന് ക്ഷണം. ചിത്രത്തിൽ അതിഥി വേഷത്തിൽ അഭിഷേക് ബച്ചനെ കൊണ്ടുവരാനാണ് നീക്കം. അങ്ങനെ സംഭവിച്ചാൽ അഭിഷേക് ബച്ചന്റെ കോളിവുഡ് അരങ്ങേറ്റം കൂടിയാണ്. ടെക്സലയിൽ അഭിനയിക്കാൻ അഭിഷേക് ബച്ചൻ എത്തുമെന്നാണ് സൂചന.
ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമായ ടെക്സ്ല” യിൽ ജയ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ആനന്ദ് രാജ്, ജി എം സുന്ദർ, ജോർജ് മരിയൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നൊസ്റ്റാൾജിയ പകരുന്ന മുഹൂർത്തങ്ങൾ ഏറെ നിറഞ്ഞ ഫീൽ ഗുഡ് ഡ്രാമയാണ് ചിത്രമെന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്.
കണ്ണൻ രവി പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഒൻപതാമത് ചിത്രമാണ് ടെക് സല.സഹനിർമ്മാണം ദീപക് രവി, യുവൻ ശങ്കർരാജയാണ് സംഗീതം ഒരുക്കുന്നത്.
അടുത്തിടെ സൂപ്പർ ഹിറ്റായ ജീവ - നിതീഷ് സഹദേവ് ചിത്രം ’തലൈവർ തമ്പി തലൈമയിൽ’ നിർമ്മിച്ചതും കണ്ണൻ രവി ആയിരുന്നു. രാവണകൂട്ടം എന്ന ചിത്രവും നിർമ്മിച്ച കണ്ണൻ രവി പ്രൊഡക്ഷൻസിന്റെ ബാംഗ് ബാംഗ്, ജീവ 46 , ബോസ് വെങ്കട് ചിത്രം, ഗൗതം കാർത്തിക് ചിത്രം, ഉമാപതി രാമയ്യ ചിത്രം എന്നിവ അണിയറയിൽ ഒരുങ്ങുന്നു.
ധനുഷ് നായകനായ 3 , ഗൗതം കാർത്തിക് നായകനായ വെയ് രാജ വെയ്, സിനിമാ വീരൻ എന്ന ഡോക്യുമെന്ററി , രജനികാന്ത്, വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവർ വേഷമിട്ട ലാൽ സലാം എന്നിവയാണ് െഎശ്വര്യ രജനികാന്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മറ്റ് ചിത്രങ്ങൾ.
Source link


