CINEMA
‘എന്റെ ബാറ്റിൽ ദൈവം നൽകിയ എഐ ചിപ്പ്’; പാക് ക്രിക്കറ്റ് നിരീക്ഷകന് മാസ് മറുപടിയുമായി വൈഭവ് സൂര്യവംശി

മുംബയ്: ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശിയുടെ ബാറ്റിൽ എഐ ചിപ്പുണ്ടെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് നിരീക്ഷകൻ നൗമാൻ നിയാസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. വൈഭവിന്റെ പ്രകടനം കണ്ട് അമ്പരന്ന നൗമാൻ താരത്തിന്റെ ബാറ്റ് ശാസ്ത്രീയമായി പരിശോധിക്കണമെന്നായിരുന്നു തമാശരൂപേണ പറഞ്ഞത്. ഇപ്പോഴിതാ നൗമാന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കൗമാര താരം. ദൈവമാണ് തന്റെ ബാറ്റിൽ എന്തോ ഘടിപ്പിച്ചിരിക്കുന്നതെന്നാണ് രാജസ്ഥാൻ റോയൽസ് പുറത്തുവിട്ട വീഡിയോയിലൂടെ വൈഭവ് വ്യക്തമാക്കിയത്.
Source link


