test del 5 copy of del 3

ഡിജോ കാപ്പന്റെ വിയോഗം: അപകടം കാറിന്റെ ബ്രേക്കിനും‌ ക്ലച്ചിനും ഇടയിൽ കാൽ കുടുങ്ങി


തിരുവനന്തപുരം ∙ കാറിന്റെ ബ്രേക്കിനും ക്ലച്ചിനും ഇടയിൽ കാൽ കുടുങ്ങിയാണ് ഡിജോ കാപ്പൻ വാഹനാപകടത്തിൽപെട്ടത്. കൊച്ചുമകനെ ആദ്യമായി കാണുന്നതിന്റെ സന്തോഷത്തിൽ അവരെ സ്വീകരിക്കാനായി വിമാനത്താവളത്തിലേക്കു പോകാനിറങ്ങുമ്പോഴായിരുന്നു അപകടം.ബേക്കറി ജംക്‌ഷനിൽ ഡിജോയും ഭാര്യ മിനിയും താമസിക്കുന്ന ശ്രീധന്യ ഫ്ലാറ്റിന്റെ നാലാംനിലയിലായിരുന്നു കാർ. മിനിയെ അരികത്തിരുത്തി കാർ സ്റ്റാർട്ട് ചെയ്തു. മുന്നോട്ടു നീങ്ങി മിനിറ്റുകൾക്കകം ഡിജോയുടെ ചെരിപ്പ് ബ്രേക്കിനും ക്ലച്ചിനും ഇടയിൽ കുടുങ്ങി. വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും പറ്റിയില്ല. ആക്സിലറേറ്ററിൽ കാൽ പതിച്ചതിനാൽ കാർ കുതിച്ചു. നാലാം നിലയിലെ ഭിത്തിയിൽ ഇടിക്കേണ്ടതായിരുന്നു കാർ. എങ്കിൽ ഭിത്തി തകർന്ന് കാർ താഴേക്കു വീഴും. കാർ വെട്ടിത്തിരിച്ചു. പില്ലറിൽ നേരിട്ട് ഇടിച്ചാൽ ഭാര്യയ്ക്ക് അപകടം സംഭവിക്കാനും സാധ്യതയുണ്ടെന്ന് കണ്ട് ഡിജോ ഡ്രൈവർ സീറ്റിന്റെ മുൻഭാഗം കൊണ്ട് പില്ലറിൽ ഇടിച്ചു. കാർ നിന്നെങ്കിലും ഡിജോയ്ക്ക് പുറത്തേക്ക് ഇറങ്ങാനായില്ല. മിനി പുറത്തിറങ്ങി നോക്കിയപ്പോൾ ഡിജോ അനങ്ങാൻ കഴിയാത്ത നിലയിലായിരുന്നു. ഉടൻ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.മൂന്നു മാസത്തോളം വെല്ലൂരിൽ കഴിഞ്ഞശേഷം പാലാ മാർ സ്ലീവ ആശുപത്രിയിലേക്കു മാറ്റി. അവിടെ ഒരു മാസം കഴിഞ്ഞശേഷം സമീപത്തു താമസിക്കുന്ന സഹോദരി പുഷ്പ മരിയത്തിന്റെ വീട്ടിൽ വിശ്രമിക്കുമ്പോഴാണു വീണ്ടും ശാരീരികാസ്വാസ്ഥ്യം ഉണ്ടാകുന്നത്.


Source link

Back to top button