NATIIONAL
നമന്‍ ധീറിന് അർധ സെഞ്ചറി, മധ്യനിരയിൽ തകർത്തടിക്കാൻ ആളില്ല, ചെന്നൈ സൂപ്പർ കിങ്സിന് 160 റൺസ് വിജയലക്ഷ്യം

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 160 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. ഇന്ത്യൻ താരം നമൻ ധീർ അർധ സെഞ്ചറി നേടി. 37 പന്തുകളിൽ മൂന്ന് സിക്സുകളും നാല് ഫോറുകളും ബൗണ്ടറി കടത്തിയ നമൻ ധീർ 57 റൺസെടുത്തു. റയാൻ റിക്കിൾട്ടൻ (24 പന്തില്‍ 37), സൂര്യകുമാർ യാദവ് (12 പന്തിൽ 21) എന്നിവരാണ് മുംബൈയുടെ മറ്റു പ്രധാന സ്കോറർമാർ.10.5 ഓവറിൽ മുംബൈ 100 പിന്നിട്ടു. മധ്യനിരയിൽ തിലക് വർമയും (അഞ്ച്), റോബിന്‍ മിൻസ് (അഞ്ച്) എന്നിവര്‍ നിരാശപ്പെടുത്തി. ക്യാപ്റ്റൻ പാണ്ഡ്യ 18 റൺസെടുത്തു മടങ്ങി. ചെന്നൈ സൂപ്പർ കിങ്സിനായി അൻഷുൽ കാംബോജ് മൂന്നും നൂർ അഹമ്മദ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. രാമകൃഷ്ണ ഘോഷിനും ജെയ്മി ഓവർടനും ഓരോ വിക്കറ്റുകൾ വീതമുണ്ട്.
Source link


