test del 5 copy of del 3

ട്രംപിന്റെ പ്രതികാരം; യൂറോപ്യൻ രാജ്യങ്ങളുമായി കടുത്ത ഭിന്നത, ജർമനിയിൽ നിന്ന് 5,000 സൈനികരെ പിൻവലിക്കും


വാഷിങ്ടൻ ∙ ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെ, നാറ്റോ സഖ്യകക്ഷിയായ ജർമനിയിൽ നിന്ന് 5,000 സൈനികരെ പിൻവലിക്കാൻ യുഎസ്. ജർമൻ ചാൻസലർ ഫ്രെഡറിക് മെർസുമായുള്ള തർക്കത്തിനു പിന്നാലെയാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർണായക നീക്കം. ‌ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ ഇറാൻ അമേരിക്കയെ അപമാനിക്കുകയാണെന്നും അമേരിക്കയ്ക്ക് യുദ്ധത്തിൽ നിന്ന് പിന്മാറാനുള്ള പദ്ധതി ഇല്ലെന്നും ഫ്രെഡറിക് മെർസ് കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ജർമനിയുടെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രതികരണങ്ങൾ അസ്ഥാനത്തുള്ളതും സഹായകരമല്ലാത്തതുമാണെന്നായിരുന്നു യുഎസിന്റെ പ്രതികരണം. യുദ്ധസഹായത്തിനായി കപ്പലുകൾ അയക്കാത്തതിനും ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം തടസപ്പെട്ടതിനും നാറ്റോ സഖ്യകക്ഷികളെ ട്രംപ് വിമർശിച്ചിരുന്നു. സ്പെയിനിനെ നാറ്റോയിൽ നിന്ന് സസ്പെൻഡ് ചെയ്യുക, ഫോക്ക്‌ലാൻഡ് ദ്വീപിന്മേലുള്ള ബ്രിട്ടന്റെ അവകാശവാദത്തിലുള്ള നിലപാട് പുനഃപരിശോധിക്കുക എന്നീ കാര്യങ്ങളും യുഎസ് ആലോചിക്കുന്നുണ്ട്. ജർമനിയുമായുള്ള ബന്ധത്തിൽ വിള്ളൽ വീണത് യൂറോപ്യൻ രാജ്യങ്ങളെ സ്വന്തം പ്രതിരോധ ശേഷി വർധിപ്പിക്കാൻ പ്രേരിപ്പിക്കുമെന്ന് നിരീക്ഷകർ കരുതുന്നു. അമേരിക്കയെ വിശ്വസിക്കാൻ കൊള്ളില്ലെന്ന തോന്നൽ സഖ്യകക്ഷികൾക്കിടയിൽ പടരാൻ ഈ തീരുമാനം കാരണമായേക്കാമെന്നാണ് റിപ്പോർട്ട്.


Source link

Back to top button