test del 3
ഡിപ്രഷനെ പമ്പകടത്താൻ ‘ഒപ്പം’; കളികളിലൂടെ പഠനം ഈസിയാക്കാൻ ‘കൽക്കി’, ഇനി ലൈഫ് വേറെ ലെവൽ, കാണാം എലവേറ്റ് പുത്തൻ എപ്പിസോഡ്

വിഷാദം നമ്മുടെ സമൂഹത്തിൽ പലരെയും കീഴടക്കിയിട്ടുണ്ട്. പക്ഷേ, നമ്മളൊന്ന് ശ്രമിച്ചാൽ അവരെ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും കരയിലെത്തിക്കാൻ പറ്റില്ലേ…? അതുപോലെ, പഠിക്കുന്നതിനേക്കാൾ മൊബൈലിൽ ഗെയിം കളിച്ചിരിക്കാൻ ഇഷ്ടപ്പെടുന്ന ഒട്ടേറെ കുട്ടികളുണ്ട്. എന്നാൽപ്പിന്നെ ‘പാഠം പഠിക്കാൻ’ ഈ ഗെയിംകളി തന്നെ ഒരു ഉപായമാക്കിയാലോ…? എന്തൊക്കെ ഐഡിയകൾ, ആശയങ്ങൾ.. അല്ലേ? ലൈഫ് വേറെ ലെവൽ! മേൽപ്പറഞ്ഞ സൊല്യൂഷനുകളുമായി രണ്ട് കിടിലൻ മലയാളി സ്റ്റാർട്ടപ്പുകൾ മനോരമ ഓൺലൈൻ എലവേറ്റിന്റെ പുത്തൻ എപ്പിസോഡിൽ മാറ്റുരയ്ക്കുകയാണ്; ‘ഒപ്പവും’ ‘കൽക്കിയും’. ഇവരുടെ ത്രസിപ്പിക്കുന്ന ബിസിനസ് പിച്ച് കാണാം, ഇന്ന് വൈകിട്ട് 6ന് മനോരമ ഓൺലൈനിൽ.യുഎസിലടക്കം കുട്ടികളുടെ ഫുട്ബോൾ പരിശീലനത്തിന് ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം നിർമിച്ച് ശ്രദ്ധേയമായ ‘ഡാർട്ടിൽ’, ശരീരത്തിലെ നിർജലീകരണം പരിഹരിക്കാനുള്ള വെൽനസ് പോഡുകൾ ഒരുക്കിയ ‘ലൈഫ്‍ഫുൾ’ എന്നീ ബ്രാൻഡുകളാണ് ഇന്നലെ പുറത്തുവന്ന എപ്പിസോഡിൽ ബിസിനസ് പിച്ച് അവതരിപ്പിച്ചത്. ഇന്നത്തെ മാതാപിതാക്കൾ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് ചെറിയ കുട്ടികളുടെ അധിക സ്ക്രീൻ ടൈം. ഇതിനെ പഠനത്തിലേക്ക് തിരിച്ചുവിടാനുള്ള ശ്രമമാണ് കൽക്കിയുടേത്. കുട്ടികളുടെ സ്ക്രീൻ ടൈം കുറയ്ക്കുന്നതിന് പകരം രസകരമായ കളികളിലൂടെ അവരെ പഠനത്തിൽ സഹായിക്കുകയാണ് കൽക്കി ചെയ്യുന്നത്. എഐ സഹായത്തോടെ ക്ലാസ് റൂമുകളെ ഇന്ററാക്ടീവ് പ്ലാറ്റ്ഫോമുകളാക്കി മാറ്റിയാണ് ഇത് സാധ്യമാക്കുന്നത്. അരുൺ കുമാർ, ജെ.പ്രിൻസ് എന്നിവരാണ് ‘കൽക്കി’ക്ക് പിന്നിൽ
Source link


