test del 3
പാലക്കാട് വൻദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, ജനറേറ്റർ സ്റ്റോറേജ് ടാങ്കിൽ 60 ലീറ്റർ ഡീസൽ; തീപിടിച്ചത് എവിടെ നിന്ന്?

പാലക്കാട്∙ ഫ്ലാറ്റിലെ ഇൻവെർട്ടർ റൂം തീപിടിത്തമുണ്ടായ പറമ്പിനു സമീപമാണ്. ഇവിടെ ജനറേറ്റർ സ്റ്റോറേജ് ടാങ്കിൽ 60 ലീറ്റർ ഡീസൽ ഉണ്ടായിരുന്നു. തീ ഇവിടേക്കു പടരാതിരുന്നതു കൂടുതൽ പ്രതിസന്ധി ഒഴിവാക്കി. ടൗൺ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കു തീ പടരാതെ നിയന്ത്രിക്കാനായതും രക്ഷയായി.പഴം നിറയ്ക്കാനുള്ള പ്ലാസ്റ്റിക് പെട്ടികൾക്കു പുറമേ വൈക്കോൽ, കാർഡ്ബോർഡ് എന്നിവയും സ്ഥലത്തു കൂട്ടിയിട്ടിരുന്നു. തീ മിനിറ്റുകൾക്കുള്ളിൽ കത്തിപ്പടരാൻ കാരണമായതും ഇത്തരം വസ്തുക്കളാണ്. ഒട്ടും സുരക്ഷയില്ലാതെയാണു വസ്തുക്കൾ കൂട്ടിയിട്ടിരുന്നത്. സമീപത്തെ ഫ്ലാറ്റിനു വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഈയിടെ നവീകരിച്ച കെട്ടിടം കൂടിയാണിത് സ്റ്റേഷൻ ഹൗസ് ഓഫിസർ സുൽഫീസ് ഇബ്രാഹിം, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.മധു എന്നിവരുടെ നേതൃത്വത്തിൽ 15 അഗ്നിരക്ഷാസേനാംഗങ്ങളാണു തീയണച്ചത്.പാലക്കാട് നഗരത്തിൽ വൻ തീപിടിത്തം പാലക്കാട് ∙ ടൗൺ റെയിൽവേ മേൽപാലത്തിനു സമീപം ഫ്ലാറ്റിനോടു ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ കഴിഞ്ഞ ദിവസം വൻ തീപിടിത്തം. അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിൽ വലിയ ദുരന്തമാണ് ഒഴിവായത്. സമീപത്തെ 5 നില ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉയരത്തോളം തീ പൊങ്ങിയെങ്കിലും കെട്ടിടത്തിലേക്കു പടരാതെ സേന നിയന്ത്രിച്ചു. കെട്ടിടത്തിനു താഴെ നിർത്തിയിട്ടിരുന്ന കാറിന്റെ പിൻവശം ഉരുകി നശിച്ചു. തീപിടിത്തം ഉണ്ടായ സ്ഥലത്തിനു പിന്നിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നരികുത്തി മേഖലയാണ്.
Source link


