test del 4 copy of del 3
മകനെ ചേർത്തുപിടിച്ച് ആ അമ്മ; ലൈഫ് ജാക്കറ്റ് നൽകിയത് ബോട്ട് മുങ്ങിത്തുടങ്ങുമ്പോൾ: ജബൽപുർ ദുരന്തത്തിന് മുൻപുള്ള ദൃശ്യം പുറത്ത്

ജബൽപുർ∙ മധ്യപ്രദേശിലെ ജബൽപുർ ജില്ലയിൽ ബർഗി ഡാം റിസർവോയറിലുണ്ടായ ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. അപകടമുണ്ടായ സമയത്തെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. കടുത്ത സുരക്ഷാവീഴ്ചയുണ്ടായെന്നും ദൃശ്യങ്ങളിൽ വ്യക്തമാണ്.അപകടമുണ്ടായതോടെ പരിഭ്രാന്തനായ ബോട്ട് ജീവനക്കാരൻ ലൈഫ് ജാക്കറ്റുകളുടെ വലിയ കെട്ടഴിക്കുന്നതും വിഡിയോയിലുണ്ട്. ബോട്ട് മുങ്ങാൻ തുടങ്ങുമ്പോഴാണിത്. പരിഭ്രാന്തരായി പായുന്ന യാത്രക്കാരിൽ പലരും ലൈഫ് ജാക്കറ്റ് ധരിച്ചിട്ടില്ല എന്നതും ദൃശ്യങ്ങളിൽ കാണാം. ബോട്ടിൽ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളുണ്ടായിരുന്നില്ല എന്ന, രക്ഷപ്പെട്ടവരുടെ വാദങ്ങൾക്ക് ബലം നൽകുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങൾ. 40ലേറെ വിനോദസഞ്ചാരികളാണ് അപകടത്തിൽപ്പെട്ട ക്രൂസിലുണ്ടായിരുന്നത്. എന്നാൽ ടിക്കറ്റ് നൽകിയത് വെറും 29 യാത്രക്കാർക്കും. സ്ഥലത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നിട്ടും അമിതമായി ആളുകളെ കയറ്റിയ ബോട്ടിന് ഡാമിൽ പ്രവേശിക്കാൻ അനുമതി നൽകിയതും സുരക്ഷാലംഘനങ്ങളുടെ കൂട്ടത്തിൽ പെടുന്നു. ഇതുവരെ 9 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. 3 കുട്ടികളടക്കം നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്.
Source link


