test del 2
ഇസ്രയേലിനും പശ്ചിമഷ്യൻ സഖ്യകക്ഷികൾക്കും ആയുധം വിൽക്കാൻ ട്രംപ്; 9 ലക്ഷം കോടിയുടെ കരാറിന് അംഗീകാരം

വാഷിങ്ടൺ: ഇറാൻ യുദ്ധത്തിലെ വെടിനിർത്തൽ കൂടുതൽ ദുർബലമാകുന്ന സാഹചര്യത്തിൽ ഇസ്രയേൽ, കുവൈത്ത്, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളുമായി കോടികളുടെ ആയുധ വിൽപന കരാറിന് അംഗീകാരം നൽകി ട്രംപ് ഭരണകൂടം. മിസൈൽ പ്രതിരോധ സംവിധാനങ്ങളും ലേസർ ഗൈഡൻസ് സംവിധാനങ്ങളും പശ്ചിമേഷ്യയിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനായാണ് യുഎസ് അടിയന്തര സ്വഭാവത്തോടെ ഈ നീക്കം നടത്തിയത് എന്നാണ് വിവരം.സാധാരണ നിലയിലുള്ള കോൺഗ്രസ് അവലോകനം ഒഴിവാക്കി സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഈ കരാറുകൾക്ക് വേഗത്തിൽ അംഗീകാരം നൽകുകയായിരുന്നു. മിസൈൽ പ്രതിരോധ സംവിധാനങ്ങളും കൃത്യതയാർന്ന ലേസർ ഗൈഡഡ് ആയുധങ്ങളും ഇതിൽ ഉൾപ്പെടുന്നു. മേഖലയിലെ സുരക്ഷാ താൽപ്പര്യങ്ങൾ മുൻനിർത്തിയാണ് അമേരിക്ക ഈ നിർണ്ണായക തീരുമാനമെടുത്തത്.ഇന്ധന പ്രതിസന്ധിയും സംഘർഷ സാധ്യതകളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ സൈനിക സഹായം എത്തിക്കുന്നത്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട വിവരമനുസരിച്ച്, ഏകദേശം 9 ലക്ഷം കോടി രൂപയുടെ കരാറുകൾക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. ബിഎഇ സിസ്റ്റംസ് (BAE Systems) നിർമിച്ച, 992.4 ദശലക്ഷം ഡോളർ മൂല്യമുള്ള 10,000 അഡ്വാൻസ്ഡ് പ്രിസിഷൻ കിൽ വെപ്പൺ സിസ്റ്റം-II (APKWS-II) ഓൾ അപ്പ് റൗണ്ടുകൾ ഇസ്രയേലിന് വിൽക്കാൻ വകുപ്പ് അനുമതി നൽകി.2.5 ബില്യൺ ഡോളർ വരെ വിലമതിക്കുന്ന ഇന്റഗ്രേറ്റഡ് ബാറ്റിൽ കമാൻഡ് സിസ്റ്റങ്ങളും അനുബന്ധ ഉപകരണങ്ങളും വാങ്ങാൻ കുവൈത്തിന് അനുമതി ലഭിച്ചു. നോർത്രോപ്പ് ഗ്രുമ്മൻ കോർപ്പറേഷൻ, ആർടിഎക്‌സ് കോർപ്പറേഷൻ, ലോക്ഹീഡ് മാർട്ടിൻ കോർപ്പറേഷൻ എന്നിവയാണ് ഈ വിൽപനയിലെ പ്രധാന കരാറുകാർ.
Source link


