test del 5 copy of del 3
അന്ന് ഒപെക് യോഗത്തിനിടെ ഭീകരാക്രമണം; ഭീകരവാദിനേതാവ് കാർലോസ് ബന്ദികളാക്കിയത് ഇറാന്റെ മന്ത്രിയടക്കം 42 പേരെ

ലണ്ടൻ ∙ 1975 ഡിസംബർ 21ന് വിയന്നയിലെ ഒപെക് ആസ്ഥാനത്തേക്ക് ഇരച്ചുകയറിയ 6 അംഗ സായുധസംഘം ഒപെക് രാജ്യങ്ങളുടെ 11 ഊർജമന്ത്രിമാരെ അടക്കം 60 പേരെ ബന്ദികളാക്കി. വെനസ്വേലൻ ഭീകരവാദിനേതാവ് ‘കാർലോസ് ദ് ജാക്കൾ’ എന്ന ഇലിച്ച് റമിറസ് സാഞ്ചെസിന്റെ നേതൃത്വത്തിൽ പലസ്തീൻ അനുകൂല സായുധസംഘടനയുടെ പേരിലായിരുന്നു ആക്രമണം.അവിടെനിന്നു ലിബിയയിലേക്കും. വൻതുക മോചനദ്രവ്യം നൽകാമെന്ന വ്യവസ്ഥയിൽ ഡിസംബർ 23ന് എല്ലാവരെയും മോചിപ്പിച്ചു. കാർലോസിനെ 1994 ൽ സുഡാനിൽനിന്നാണ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ ഫ്രാൻസിൽ ജയിലിലാണ്. ലണ്ടൻ ∙ ഇറാഖിലെ ബഗ്ദാദിൽ 1960 ൽ ഓർഗനൈസേഷൻ ഓഫ് പെട്രോളിയം എക്സ്പോർട്ടിങ് കൺട്രീസ് (ഒപെക്) സ്ഥാപിക്കുമ്പോൾ ഇറാഖ്, ഇറാൻ, കുവൈത്ത്, വെനസ്വേല, സൗദി അറേബ്യ എന്നീ രാജ്യങ്ങളായിരുന്നു സ്ഥാപകാംഗങ്ങൾ. ആഗോളവിപണിയിൽ എണ്ണ ഉൽപാദനത്തിന് പൊതുനയം ഉണ്ടാക്കുക, വിലസ്ഥിരത ഉറപ്പാക്കുക എന്നിവയായിരുന്നു മുഖ്യലക്ഷ്യം. 1971 ലാണ് യുഎഇ രൂപീകൃതമായതെങ്കിലും എമിരേറ്റ് ഓഫ് അബുദാബി 1967 മുതൽ അംഗമാണ്.
Source link


