LATEST

ഈ മാസം രോഗം ബാധിച്ചത് 49 പേർക്ക്: ശ്രദ്ധിക്കേണ്ടത് കുടിവെള്ളവും ഭക്ഷണവും, ജാഗ്രതാ നിർദ്ദേശം


കൊല്ലം: വേനൽച്ചൂടും മഴയും ഇടകലർന്നു നി​ൽക്കുന്നതി​നാൽ ജി​ല്ലയി​ൽ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) പടരുന്നു. ഈ മാസം 49 പേർക്കാണ് മഞ്ഞപ്പിത്തം പി​ട‌ിപെട്ടത്. കോറ്റങ്കര ഉൾപ്പെടെയുള്ള ഗ്രാമപ്രദേശങ്ങളിൽ രോഗഭീതി ശക്തമായതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. ​ കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് പ്രധാനമായും രോഗം പകരുന്നത്. പൊതുസ്ഥലങ്ങളിൽ വിൽക്കുന്ന ശീതളപാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസിന്റെ കാര്യത്തി​ൽ ജാഗ്രത പാലിക്കണം. വ്യാവസായിക ആവശ്യങ്ങൾക്കായി നിർമ്മിക്കുന്ന ഐസ് ബ്ലോക്കുകൾ പാനീയങ്ങളിൽ ഉപയോഗിക്കരുത്.


Source link

Back to top button