test del 5 copy of del 3
ആമിക്ക് പുതു ജീവിതം; പുതുഹൃദയത്തിന്റെ സ്പന്ദനവുമായി ഒൻപതാം ക്ലാസ് വിദ്യാർഥിനി ദുബായിലേക്ക് മടങ്ങുന്നു

കൊച്ചി ∙ പുതുഹൃദയത്തിന്റെ സ്പന്ദനവുമായി ദുബായിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക് മടങ്ങിയെത്തും. മലപ്പുറം ചങ്ങരംകുളം സ്വദേശികളായ മനോജിന്റെയും നിഷിതയുടെയും മകളായ ആമിയാണ് (അമാന മെഹനാസ്, 14) ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ നടന്ന വിജയകരമായ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക്ശേഷം എറണാകുളം ലിസി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയത്. മസ്തിഷ്‌ക മരണം സംഭവിച്ച കിളിമാനൂർ സ്വദേശിയായ ജയി ജയകുമാറിന്റെ ഹൃദയമാണ് അമാനയ്ക്ക് പുതു ജീവനേകിയത്. അമാനയ്ക്ക് അഞ്ച് വർഷങ്ങൾക്ക് മുൻപാണു ഹൃദയ സംബന്ധമായ തകരാർ കണ്ടെത്തിയത്.
Source link


