LATEST NEWS
മാല പൊട്ടിക്കൽ കേസ് പ്രതി ഓടിക്കയറിയത് വനത്തിലേക്ക്; 8 മണിക്കൂർ നീണ്ട തിരച്ചിൽ, അവസാനം പിടിയിൽ

നാഗപ്പുഴ∙ വയോധികമാരെ കണ്ടെത്തി കഴുത്തിൽ നിന്നു മാല പൊട്ടിക്കുന്ന പ്രതി പിടിയിൽ. കല്ലൂർക്കാട് നാഗപ്പുഴ കുരിശുമല ജംക്ഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന വിഷ്ണു അരവിന്ദ് (38) ആണ് ബിനാനിപുരം പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാർച്ച് ആറിന് കടുങ്ങല്ലൂർ മുപ്പത്തടം കരോത്ത് കുന്നിന് സമീപമുള്ള പലചരക്ക് കടയിൽ ബബിൾഗം വാങ്ങാൻ എന്ന വ്യാജേന ബൈക്കിൽ എത്തി 74 വയസ്സുള്ള വൃദ്ധയെ ആക്രമിച്ച് സ്വർണമാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. ആലുവ ഡിവൈഎസ്പി ബാബുക്കുട്ടൻ, ബിനാനിപുരം ഇൻസ്പെക്ടർ ജി.ഹരീഷ്, എസ്ഐമാരായ എം.എം.ദേവരാജ്, കെ.പി.ഷാജി, സിവിൽ പൊലീസ് ഓഫിസർമാരായ മുഹമ്മദ് അമീർ, കെ.എം.മനോജ്, മാഹിൻ ഷാ അബൂബക്കർ, മനു.പി.ജോസ്, എം.എസ്.സന്ദീപ്, അനൂപ് കൃഷ്ണൻ, അനിൽകുമാർ, ആർ.അരവിന്ദ് എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Source link




