മേയ് മാസത്തിൽ ഊട്ടിയിലേക്ക് യാത്രപോയാലോ? ഗവിയിൽ പോകാൻ വെറും 2800രൂപ മതി

പാലക്കാട്: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ ഒരുക്കുന്ന മേയ് മാസ ടൂർ പാക്കേജുകൾ പ്രഖ്യാപിച്ചു. ഊട്ടി യാത്രയാണ് മേയ് മാസത്തിലെ പ്രത്യേകത. നെല്ലിയാമ്പതിയിലേക്കും സൈലന്റ് വാലിയിലേക്കും യാത്രകളുണ്ട്. കൊച്ചിയിൽ നിന്നുള്ള ആഡംബര കപ്പൽ നെഫെർറ്റിറ്റി ക്രൂയിസ് യാത്രയുമുണ്ട്. ആലപ്പുഴ കുട്ടനാട്, ഇലിക്കൽ കല്ല്, മട്ടാഞ്ചേരി/ മെട്രോ വൈബ്സ്, വാഗമൺ, നിലമ്പൂർ, ഗവി എന്നിവിടങ്ങളിലേക്കും മേയിൽ യാത്രയുണ്ട്.
ചിറ്റൂർ ഡിപ്പോ
മണ്ണാർക്കാട് ഡിപ്പോ
മണ്ണാർക്കാട് ഡിപ്പോമൂന്ന് ദിവസത്തെ ഗോവ യാത്ര മേയ് 25ന് രാവിലെ ഏഴിന് പുറപ്പെടും. മേയ് ഒമ്പത്, 23, 27 തീയതികളിൽ രാത്രി ഒമ്പതിന് പുറപ്പെടുന്ന രണ്ട് ദിവസത്തെ പാക്കേജാണ് ഗവിയിലേക്കുള്ളത്. രണ്ട് ദിവസത്തെ മൂന്നാർ മാമലക്കണ്ടം യാത്ര മേയ് ഒമ്പതിനും, 23നും പുലർച്ചെ അഞ്ചിന് പുറപ്പെടും. ഒമ്പത് ദിവസങ്ങളിലായി രാവിലെ ആറിന് നെല്ലിയാമ്പതിയിലേക്കും മേയ് എട്ട്, 14, 27, 31 തീയതികളിൽ പുലർച്ചെ നാലിന് ഊട്ടിയിലേക്കും മേയ് ഒന്ന്, 10, 23, 28 തീയതികളിൽ രാവിലെ ഏഴിന് സൈലന്റ് വാലിയിലേക്കും യാത്രയുണ്ട്. മേയ് ഏഴ്, 16, 24 തീയതികളിൽ രാവിലെ 9.30നാണ് ആഡംബര കപ്പൽ യാത്രക്കായി പുറപ്പെടുക. മേയ് മൂന്ന്, 10, 24, 30 തീയതികളിൽ പുലർച്ചെ നാലിനാണ് വാഗമൺ യാത്ര ആരംഭിക്കുക. കൂടാതെ ആലപ്പുഴ വേഗ ഹൗസ് ബോട്ട്, ഇല്ലിക്കൽ കല്ല് – ഇലവീഴാപൂഞ്ചിറ, നിലമ്പൂർ, മട്ടാഞ്ചേരി വൈബ്സ് പാക്കേജുകളും ലഭ്യമാണ്.
Source link


