test del 5 copy of del 3

‘ഡി’ കമ്പനിയുടെ വിശ്വസ്തൻ, വർഷം 5,000 കോടി രൂപയുടെ ലഹരി ഇടപാട്, സലീം ഡോള പിടിയിൽ


മുംബൈ ∙ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമുള്ള ലഹരിമരുന്ന് റാക്കറ്റിന്റെ മുഖ്യനടത്തിപ്പുകാരൻ സലീം ഡോളയെ നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഡൽഹിയിൽ നിന്നു മുംബൈയിലെത്തിച്ചു. ഇന്നു കോടതിയിൽ ഹാജരാക്കും. ചൊവ്വാഴ്ച തുർക്കിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പിന്നീട് യുഎഇ വഴി ഡൽഹിയിൽ എത്തിക്കുകയായിരുന്നു.സിന്തറ്റിക് ലഹരി ദുബായിലെത്തിച്ചതിനു ശേഷം വിവിധ രാജ്യങ്ങൾ വഴിയാണു ഇന്ത്യയിലേക്കു കടത്തിയിരുന്നത്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ലഹരി കിച്ചണുകളും സംഘത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിപ്പിച്ചിരുന്നു. 2 പതിറ്റാണ്ടായി ലഹരിമാഫിയയെ നിയന്ത്രിക്കുന്ന സലീം ഡോള 2018ൽ ലഹരിക്കേസിൽ ജാമ്യത്തിലിറങ്ങിയതിനു ശേഷം രാജ്യം വിടുകയായിരുന്നു. പിന്നീടാണു തുർക്കി കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ചത്.Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @ConflictXtweets എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.


Source link

Back to top button