test del 5 copy of del 3

‘മറ്റൊരു പെണ്ണുമായി സെക്സ് ചാറ്റ് ചെയ്യുന്നത് കയ്യോടെ പിടിച്ചു, കോൾ റെക്കോർഡിങ് കേട്ട ഞാൻ ഞരമ്പ് മുറിച്ചു’


ബിഗ് ബോസ് താരങ്ങളായ സജ്‌നയും ഫിറോസ് ഖാനും തമ്മിലുള്ള വിവാഹമോചന വാർത്തകൾക്ക് പിന്നാലെ, താൻ അനുഭവിച്ച ക്രൂരമായ ശാരീരിക മാനസിക പീഡനങ്ങളെക്കുറിച്ച് വികാരാധീനയായി വെളിപ്പെടുത്തി സജ്‌ന നൂർ രംഗത്ത്. ഫിറോസ് ഖാൻ തന്നെയും തന്റെ കുഞ്ഞുങ്ങളെയും നിരന്തരം വേട്ടയാടുകയാണെന്നും വഞ്ചിക്കപ്പെട്ട ജീവിതമായിരുന്നു തന്റേതെന്നും സജ്‌ന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വിഡിയോയിൽ ആരോപിക്കുന്നു.  തന്റേത് രണ്ടാം വിവാഹമായിരുന്നുവെന്നും ആദ്യ വിവാഹത്തിലെ മകളെ പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞാണ് ഫിറോസ് തന്നെ കല്യാണം കഴിച്ചതെന്നും സജ്‌ന പറയുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ആദ്യ മാസം മുതൽ തന്റെ കുഞ്ഞിനെ കാണാൻ അയാൾ സമ്മതിക്കാതെയായി. രണ്ടാമത് ഗർഭിണിയായ സമയത്തും വീട്ടുകാരെ വിളിക്കാനോ കുഞ്ഞിനെ കാണാനോ സമ്മതിക്കാതെ ക്രൂരമായ പീഡനങ്ങളാണ് താൻ അനുഭവിച്ചതെന്ന് സജ്‌ന വെളിപ്പെടുത്തി. ‘‘എനിക്ക് കർമയിൽ വിശ്വാസമില്ല.  കർമയ്ക്ക് വേണ്ടി കാത്തുനിന്നാൽ വർഷങ്ങൾ നീണ്ടുപോകും. പലതും ഞാൻ കാണേണ്ടിയും കേൾക്കേണ്ടിയും വരും, എനിക്കതിന് സമയമില്ല.  ഞാൻ നിയമപരമായി നീങ്ങിയിട്ടുണ്ട് .   ഇതുവരെയുള്ള എല്ലാ കാര്യങ്ങളും പറഞ്ഞ് കേസ് കൊടുത്തിട്ടുണ്ട്.  എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി, ഞാൻ പേടിച്ച് ജീവിച്ചിട്ടുണ്ട്. കുറച്ചു മുന്നേ വരെ ഞാൻ പേടിച്ചു തന്നെയാണ് ജീവിച്ചത്. ഫിറോസിനെ പേടിച്ച് പേടിച്ച് ഇവിടെ വരെ എത്തി. എനിക്കിനി പേടിക്കാൻ വയ്യ, കാരണം എന്റെ വീട്ടുകാരെ ഓർത്ത് കുഞ്ഞുങ്ങളെ ഓർത്ത് ഞാൻ ക്ഷമിക്കുകയായിരുന്നു, 2014 ഒക്ടോബർ 23നാണ് ഞങ്ങളുടെ വിവാഹം നടന്നത്. ഈ വിവാഹം നടക്കുന്നതിനു മുമ്പ് ഞങ്ങളുടേത് പ്രണയവിവാഹം ആയിരുന്നു. എന്നെ ഇഷ്ടമാണെന്ന് പറഞ്ഞു വന്നപ്പോൾ ഞാൻ വിവാഹ മോചിതയാണെന്നും എനിക്കൊരു കുഞ്ഞുണ്ടെന്നും ഞാൻ പറഞ്ഞിരുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ ജീവിതത്തേക്കുറിച്ച് പറഞ്ഞു. എനിക്കന്ന് 20 വയസേ ഉള്ളൂ. ആദ്യ വിവാഹം പ്രശ്നമായി നിൽക്കുമ്പോഴാണ് ഈ ആലോചന വരുന്നത്. ഒരു മാസം കൊണ്ട് ഫിറോസിന്റെ വീട്ടിൽ നിന്ന് വന്ന് ആലോചിച്ചു.  അന്വേഷിച്ചപ്പോൾ പുള്ളി നല്ലൊരു വ്യക്തിയാണെന്ന വിവരമാണ് വീട്ടുകാർക്ക് കിട്ടിയത്.  


Source link

Back to top button