test del 5 copy of del 3
‘നഗ്നദൃശ്യങ്ങൾ പകർത്തി, അശ്ലീല സൈറ്റുകൾക്ക് നൽകുമെന്ന് ഭീഷണി’: ഷിയാസിനെതിരെ പരാതിയുമായി യുവതി

കൊച്ചി∙ നടനും മോഡലുമായ ഷിയാസ് കരീമിനെതിരെ വീണ്ടും പരാതി. ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്തെന്നാണ് യുവതി പരാതി നൽകിയത്. ‘ഷിയാസ് കരീം 65 ലക്ഷം രൂപ തട്ടിയെടുത്തു. നഗ്നദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും അശ്ലീല പോൺ വെബ്സൈറ്റുകൾക്ക് നൽകുമെന്നും പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തി’ – പാലാരിവട്ടം പൊലീസിൽ യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. മാനസികമായി തന്നെ പീഡിപ്പിച്ചതുകൊണ്ടാണ് ഇപ്പോള്‍ പരാതി നൽകുന്നതെന്നും യുവതി മൊഴി നൽകി. ഇതുസംബന്ധിച്ച തെളിവുകളും യുവതി പൊലീസിന് കൈമാറി.Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @shiyaskareem2018 എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
Source link


