test del 5 copy of del 3
രഹസ്യബന്ധം ഭർത്താവ് അറിഞ്ഞു, കൊല്ലാൻ സ്വർണം പണയംവച്ച് ക്വട്ടേഷൻ; ഭാര്യയും സംഘവും പിടിയിൽ

അമരാവതി∙ കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയ യുവതി പൊലീസ് പിടിയിൽ. ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയ കാമുകനെയും 11 അംഗ ക്വട്ടേഷൻ സംഘത്തെയും പൊലീസ് അറസ്റ്റു ചെയ്തു. ലിംഗാപുരം ഗ്രാമത്തിലെ ഈശ്വര്‍ റെഡ്ഡിയുടെ പരാതിയിലാണ് ഭാര്യ ശില്പയും കാമുകൻ നാഗസുധീറും ക്രിമിനൽ സംഘവും അറസ്റ്റിലായത്.ഭർത്താവ് ബന്ധത്തിന് തടസ്സമാണെന്ന് കരുതിയ ശിൽപ, നാഗസുധീറുമായി ചേർന്ന് ഈശ്വർ റെഡ്ഡിയെ ഇല്ലാതാക്കാൻ ഗൂഢാലോചന നടത്തുകയായിരുന്നു. ഗുണ്ടാനേതാവ് വിനയുമായി നാഗസുധീർ ബന്ധപ്പെട്ടു. വിനയ് വഴി സത്യസായി ജില്ലയിലെ ഹിന്ദുപുരിൽ നിന്നുള്ള സംഘത്തിന് ഈശ്വർ റെഡ്ഡിയെ കൊല്ലാൻ 10 ലക്ഷം രൂപയ്ക്ക് ക്വട്ടേഷൻ നൽകി.ബൈപാസ് റോഡിൽ വച്ച് ഈശ്വർ റെഡ്ഡി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ സംഘം കാറിടിപ്പിച്ചു. താഴെ വീണ അദ്ദേഹത്തെ കുത്തിക്കൊല്ലാൻ ശ്രമിച്ചെങ്കിലും അവിടെനിന്ന് രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കേസ് റജിസ്റ്റർ ചെയ്ത പൊലീസ് ശിൽപ റെഡ്ഡി, നാഗസുധീർ എന്നിവരെയും മറ്റ് സംഘാംഗങ്ങളെയും അറസ്റ്റു ചെയ്യുകയായിരുന്നു.
Source link


