test del 5 copy of del 3
പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിൽ വിജയപ്രതീക്ഷയുമായി ബിജെപി; അവലോകനം നടത്തി

പാലക്കാട് ∙ ജില്ലയിൽ പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിൽ വിജയപ്രതീക്ഷയുമായി ബിജെപി. പാലക്കാട് ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള നിയോജകമണ്ഡലം അവലോകന യോഗം ഇന്നലെ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിന്റെ നേതൃത്വത്തിൽ നടന്നു. പാർട്ടി തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു അവലോകനം. ഇലക്‌ഷൻ മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രവർത്തനം, കോർ ടീം യോഗം, സാമൂഹിക മാധ്യമ ഇടപെടൽ, ബൂത്ത് പ്രവർത്തനം, സമ്പർക്കം, കുടുംബയോഗം, മഹിളാ, യുവജന സമ്പർക്കം, പോസ്റ്റൽ വോട്ട്, മണ്ഡലത്തിൽ നടന്ന രാഷ്ട്രീയ പരിപാടികൾ തുടങ്ങിയ സംബന്ധിച്ച ചോദ്യങ്ങളിലൂടെയായിരുന്നു അവലോകനം.
Source link


