test del 5 copy of del 3
ബ്രഹ്മപുരത്തെ തീയണച്ചവർ രോഗ ദുരിതത്തിൽ വലയുന്നു; ശ്വാസകോശ രോഗങ്ങളും ത്വക് രോഗങ്ങളും

കൊച്ചി ∙ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീയണയ്ക്കാൻ രാപകൽ പ്രയത്നിച്ച അഗ്നിരക്ഷാ സേനാംഗങ്ങളിൽ പലരും കടുത്ത ആരോഗ്യ പ്രശ്നങ്ങളിൽ നട്ടം തിരിയുന്നു. മണിക്കൂറുകളോളം വിഷപ്പുക ശ്വസിച്ചു ജോലി ചെയ്യേണ്ടി വന്ന ഇവർ തീപിടിത്തത്തിനു മൂന്നു വർഷങ്ങൾക്കു ശേഷവും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്കും ത്വക് രോഗങ്ങൾക്കും ഉൾപ്പെടെ ചികിത്സയിലാണ്. 2023 മാർച്ച് 2നാണു ബ്രഹ്മപുരത്തെ മാലിന്യ മലയ്ക്കു തീപിടിച്ചത്. അഗ്നിരക്ഷാ സേനയിലെയും സിവിൽ ഡിഫൻസിലെയും ആയിരത്തഞ്ഞൂറോളം പേർ ജീവൻ പണയം വച്ചാണു തീയണയ്ക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടത്. മാലിന്യം കത്തുമ്പോൾ ഉയരുന്ന വിഷവാതകങ്ങൾ തുടർച്ചയായി ശ്വസിക്കേണ്ടതായും മാലിന്യം അഴുകിയ ചതുപ്പിൽ മണിക്കൂറുകളോളം തങ്ങേണ്ടി വരികയും ചെയ്തിരുന്നു. രണ്ടാഴ്ച നീണ്ട തീവ്ര പരിശ്രമത്തിനു ശേഷം മാർച്ച് 14നാണു തീ പൂർണമായും കെടുത്താനായത്. സർക്കാരിന്റെ അടിയന്തര ശ്രദ്ധ ഇക്കാര്യത്തിൽ പതിയണമെന്നും ആരോഗ്യം മോശമായവർക്കു ചികിത്സയ്ക്കു സഹായം വേണമെന്നുമാണു വകുപ്പിലെ പൊതുവികാരം.
Source link


