test del 5 copy of del 3
വിഴിഞ്ഞത്ത് രണ്ടുപേരുടെ ജീവനെടുത്ത വില്ലൻ ഭക്ഷണമല്ല; മറൈന്‍ ടോക്സിനെന്ന് റിപ്പോർട്ട്

തിരുവനന്തപുരം∙ വിഴിഞ്ഞത്തെ ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ചതിനു പിന്നാലെ രണ്ടു പേര് മരിച്ച സംഭവത്തില്‍ മറൈന്‍ ടോക്സിന് ആകാം മരണകാരണമെന്ന് രാസപരിശോധനാ റിപ്പോര്‍ട്ടിലെ നിഗമനം. ഭക്ഷണത്തില്‍നിന്നുള്ള വിഷബാധയല്ല മരണകാരണമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. ഫെബ്രുവരി 16ന് ഹോട്ടലില്‍നിന്നു ഭക്ഷണം കഴിച്ച 2 കൊല്ലം സ്വദേശികള്‍ മരിച്ചതിനെ തുടര്‍ന്നാണ് വിശദമായ പരിശോധന നടത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഭക്ഷ്യവിഷബാധ കണ്ടെത്തിയിരുന്നില്ല. ചില മീനുകളുടെ മുട്ടയില്‍ അടങ്ങിയിരിക്കുന്ന ടെട്രോഡോടോക്സിന്‍ പാചകം ചെയ്താലും നശിക്കില്ലെന്നും ആരോഗ്യപ്രശ്നങ്ങള്‍ക്കും മരണത്തിനും വരെ കാരണമാകാമെന്നാണു വിദഗ്ധരുടെ വിലയിരുത്തല്‍. മറൈന്‍ ടോക്സിന് കണ്ടെത്താനുള്ള പരിശോധനാ സംവിധാനം കെമിക്കല്‍ ലാബില്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ വിശദമായ പരിശോധന വേണ്ടിവരും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹോട്ടലിനു തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്കുന്ന കാര്യത്തിൽ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ ഇന്നു തീരുമാനമെടുക്കും. ഹോട്ടല്‍ ഉടമകളെ കമ്മിഷണര്‍ ഇന്നു വിളിപ്പിച്ചിട്ടുണ്ട്.
Source link


