CINEMA

മൂന്നാം തവണയും ആക്രമിക്കാൻ ശ്രമം; ബിജെപി വനിതാ സ്ഥാനാർത്ഥി പോളിംഗ് ബൂത്തിലെത്തിയത് ഹെൽമെറ്റ് ധരിച്ച്


കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ട വോട്ടെടുപ്പിനിടെ വനിതാ സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം. ബിജെപി സ്ഥാനാർത്ഥി അഗ്‌നിമിത്ര പോളിനുനേരെയാണ് ആക്രമണം ഉണ്ടായത്. തുടർച്ചയായ ആക്രമണങ്ങൾ കാരണം വോട്ട് രേഖപ്പെ‌ടുത്താൻ ഹെൽമറ്റ് ധരിച്ചാണ് ഇവർ പോളിംഗ് ബൂത്തിലെത്തിയത്. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്നാണ് ആരോപണം. ഇത് മൂന്നാം തവണയാണ് തന്നെ ലക്ഷ്യമിട്ട് ആക്രമണം നടക്കുന്നതെന്ന് അഗ്നിമിത്ര വ്യക്തമാക്കി. ‘റഹ്മത്ത് നഗർ സന്ദർശിക്കുമ്പോഴെല്ലാം തനിക്ക് നേരെ ആക്രമണം ഉണ്ടാകാറുണ്ട്. 2021ൽ ആദ്യമായി മത്സരിച്ചപ്പോൾ റഹ്മത്ത് നഗറിൽ വച്ച് കല്ലേറുണ്ടായി. 2022ൽ ഉപതിരഞ്ഞെടുപ്പ് സമയത്ത് ബരാബനിയിൽ വച്ച് കാർ ആക്രമിക്കപ്പെട്ടു. ഇന്ന് വീണ്ടും റഹ്മത്ത് നഗറിൽ വച്ച് തന്നെ ആക്രമണം ആവർത്തിച്ചു’.- ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അഗ്‌നിമിത്ര ഇക്കാര്യം വ്യക്തമാക്കിയത്.


Source link

Back to top button