CINEMA

തിരുവനന്തപുരത്ത് സ്വകാര്യ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് മാനേജർ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു


തിരുവനന്തപുരം: യുവാവ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു. തിരുവനന്തപുരം പട്ടത്താണ് സംഭവം. വട്ടപ്പാറ സ്വദേശിയായ മഹേഷ് മോഹൻ ആണ് മരിച്ചത്. പട്ടം മാക്‌സിലെ അസിസ്റ്റന്റ് മാനേജറായിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. മഹേഷ് കെട്ടിടത്തിൽ നിന്ന് ചാടാനുള്ള കാരണം വ്യക്തമല്ല. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.


Source link

Back to top button