test del 5 copy of del 3
തൃശൂരിൽ പടക്കനിർമാണ കേന്ദ്രത്തിലെ സ്ഫോടനത്തിൽ നിരവധി മരണം; പ്രധാനമന്ത്രിക്കെതിരെ അവകാശലംഘന നോട്ടിസ് – പ്രധാന വാർത്തകൾ

തൃശൂർ പൂരത്തിൽ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള പടക്ക നിർമാണ കേന്ദ്രത്തിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ വൻ സ്ഫോടനമാണ് വാർത്താ തലക്കെട്ടുകളിൽ ഇടംപിടിച്ച പ്രധാന വാർത്ത. വനിതാ സംവരണ ബില്ലിന്റെ വോട്ടെടുപ്പിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനെതിരെ ലോക്സഭാ സ്പീക്കർക്ക് കോൺഗ്രസ് അവകാശലംഘന നോട്ടിസ് നൽകിയതും പ്രധാന വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ.വനിതാ സംവരണ ബില്ലിന്റെ വോട്ടെടുപ്പിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിൽ, ലോക്സഭാ സ്പീക്കർക്ക് അവകാശലംഘന നോട്ടിസ് നൽകി കോൺഗ്രസ്. പാർട്ടിയുടെ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയാണ് നോട്ടിസ് നൽകിയത്.നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിനോട് ചേർന്ന മെറ്റീരിയൽ റൂം ഉദ്യോഗസ്ഥർ തുറന്നതിൽ റിട്ടേണിങ് ഓഫിസർക്ക് ഗുരുതര വീഴ്ചയെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കോഴിക്കോട് ജില്ലാ കലക്ടറുടെ പ്രാഥമിക റിപ്പോർട്ട്.
Source link


