test del 1

സ്വർണപ്രേമികൾക്ക് സന്തോഷ വാർത്ത; വില വീണ്ടും താഴേക്ക്, പവന് 1000 രൂപ കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 125 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് ഇന്നത്തെ വിപണിവില 14,135 രൂപയാണ്. പവന് 1000 രൂപയാണ് ഇന്ന് കുറഞ്ഞത്. 1,13,080 രൂപയാണ് പവൻ വില. ഇന്നലെ 1,14,080 രൂപയായിരുന്നു വില.

സ്വർണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. ഇറാനും യുഎസും തമ്മിലുള്ള സംഘർഷം അവസാനിക്കുന്ന സംബന്ധിച്ച് അനിശ്ചിതത്വങ്ങൾക്കിടെയാണ് കേരളത്തിൽ സ്വർണവിലയിൽ ഇടിവ് സംഭവിച്ചിരിക്കുന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ സ്വർണവില 1,09,240 രൂപയാണ്. ഏപ്രിൽ രണ്ടിനാണ് ഈ വില രേഖപ്പെടുത്തിയത്. മൂന്ന് ദിവസമായി വെള്ളി വില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 275 രൂപയാണ് ഇന്നത്തെ വിപണിവില.

അതേസമയം, ഇന്ത്യയിൽ സ്വർണ പണയ വിപണി അതിവേഗം കുതിക്കുന്നുണ്ട്. മൊത്തം റീട്ടെയിൽ വായ്പാ വിതരണത്തിൽ സ്വർണ പണയത്തിന്റെ വിപണി വിഹിതം രണ്ടാമതെത്തിയെന്ന് ട്രാൻസ്യൂണിയൻ സിബിലിന്റെ ‘ഗോൾഡ് ലോൺ ലാൻഡ്‌സ്‌കേപ്പ്’ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022 മാർച്ചിന് ശേഷം സ്വർണ പണയ വായ്പ 3.8 മടങ്ങാണ് വളർച്ച നേടിയത്. ഇതോടെ റീട്ടെയിൽ ക്രെഡിറ്റ് പോർട്ട്‌ഫോളിയോയിലെ വിഹിതം 5.9 ശതമാനത്തിൽ നിന്ന് 11.1 ശതമാനമായി ഉയർന്നു.

വായ്പാ തുകയിലും വൻ വർദ്ധനയുണ്ട്. 2022ലെ ആദ്യ പാദത്തിൽ 90,000 രൂപയായിരുന്ന ശരാശരി വായ്പാ തുക കഴിഞ്ഞ ഡിസംബറിൽ 1.96 ലക്ഷം രൂപയായി ഉയർന്നു. പുതുതായി അനുവദിച്ച വായ്പകളുടെ മൊത്തം മൂല്യം 5.1 മടങ്ങാണ് വർദ്ധിച്ചത്.


Source link

Back to top button