CINEMA
ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം; സിംഗപ്പൂരിൽ ആദ്യമായി ഒരു മലയാള സിനിമയുടെ ലോഞ്ച്, ‘പ്ലൂട്ടോ’ ടീസർ പുറത്തിറങ്ങി

സിംഗപ്പൂരിന്റെ മണ്ണിൽ ആദ്യമായി ഒരു മലയാള സിനിമയുടെ ലോഞ്ച് നടന്നു. നീരജ് മാധവും അൽത്താഫ് സലീമും പ്രധാന വേഷത്തിലെത്തുന്ന ‘പ്ലൂട്ടോ’ എന്ന ചിത്രത്തിന്റെ ലോഞ്ചാണ് നടന്നത്. സിംഗപ്പൂരിൽ വച്ച് നടന്ന വിനീത് ശ്രീനിവാസൻ സംഗീത നിശയുടെ വേദിയിലാണ് ചിത്രത്തിന്റെ ആകാംക്ഷയുണർത്തുന്ന ടീസർ (Glimpse) പുറത്തിറക്കിയത്. സിംഗപ്പൂർ മന്ത്രി ദിനേഷ് വസു ടീസർ പ്രകാശനം ചെയ്തത്. ഓർക്കിഡ് ഫിലിംസ്, പക്കാ ലോക്കൽ, മീഡിയ 5 എന്നിവർ സംയുക്തമായി സംഘടിപ്പിച്ച വിനീത് ശ്രീനിവാസൻ ലൈവ് ഇൻ കോൺസേർട്ടിനിടെയായിരുന്നു സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിയ ഈ പ്രഖ്യാപനം. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു കംപ്ലീറ്റ് ഫൺ എന്റർടെയ്‌നർ ആയിരിക്കും എന്ന സൂചനയാണ് പുതിയ ടീസർ നൽകുന്നത്. ‘എങ്കിലും ചന്ദ്രികേ’ എന്ന ചിത്രത്തിന് ശേഷം ആദിത്യൻ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പ്ലൂട്ടോയിലെ രസകരമായ ഏലിയൻ കഥാപാത്രമായി എത്തുന്നത് അൽത്താഫ് സലീമാണ്.
Source link


