test del 5 copy of del 3

‘വിള്ളലല്ല, വെള്ളം കിനിഞ്ഞ പാട്’; വയനാട് ടൗൺഷിപ്പിലെ വീട് സന്ദർശിച്ച് മന്ത്രി കെ.രാജൻ


കൽപറ്റ ∙ മുണ്ടക്കൈ-ചൂരല്‍മല ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട്ടില്‍ വിള്ളല്‍ കണ്ടെത്തിയെന്ന ആക്ഷേപങ്ങൾക്കു പിന്നാലെ ടൗൺഷിപ്പിലെ വീട് നേരിട്ട് സന്ദര്‍ശിച്ച് റവന്യൂ മന്ത്രി കെ.രാജന്‍. മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞു വന്ന പാടുണ്ടെന്നല്ലാതെ വിള്ളല്‍ ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വിള്ളല്‍ കണ്ടെത്തിയ വീടിന്റെ മേല്‍ക്കൂരയിൽ മന്ത്രി തന്നെ നേരിട്ട് ഉരച്ചുനോക്കി പരിശോധനയും നടത്തി.വീട്ടിൽ ചോർച്ചയുണ്ടെന്നു ഗുണഭോക്താക്കൾ പരാതി നൽകിയതിനെ തുടർന്ന് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. വീടുകളുടെ നിർമാണത്തിലെ അപാകതകൾ പരിഹരിക്കാൻ ആവശ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി. വീടുകളിൽ പ്രത്യേക പരിശോധനകൾ നടത്തി പ്രശ്നം പൂർണമായും പരിഹരിക്കുമെന്നും അധികൃതർ വിശദീകരിച്ചു.


Source link

Back to top button