LATEST NEWS

ഊട്ടിയിൽ വിനോദയാത്രയ്ക്ക് പോയ സമയത്ത് വീട്ടിൽ കവർച്ച: നഷ്ടമായത് 25 പവൻ സ്വർണം


നെടുമങ്ങാട് ∙ കുടുംബം വിനോദയാത്രയ്ക്ക് പോയ സമയം വീട്ടിൽ വൻ കവർച്ച. 25 പവൻ സ്വർണം മോഷ്ടിച്ചു. ചുള്ളിമാനൂർ കൊച്ചാട്ടുകാൽ അസ്‌മിയ മൻസിലിൽ അനസിന്റെ വീട്ടിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച ഉൗട്ടിയിൽ പോയ ഇവർ, 15ന് രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മോഷ്ടാവിനെ കുറിച്ച് സൂചന ലഭിച്ചതായാണ് പൊലീസ് നൽകുന്ന വിവരം. മുൻവശത്തെ വാതിലിന്റെ പൂട്ട് കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാക്കൾ ഒന്നാം നിലയിലെ മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നത്.


Source link

Back to top button