test del 5 copy of del 3
ഇന്ത്യയ്ക്ക് തിരിച്ചടി നൽകുമെന്ന് ഭീഷണി; പിന്നാലെ ലഷ്കർ നേതാവിന് വെടി,‘ധുരന്ധർ 2’?

ലഹോർ∙ ‘ഓപ്പറേഷൻ സിന്ദൂർ’ വഴി ഇന്ത്യ നൽകിയ തിരിച്ചടിക്ക് പ്രതികാരം ചെയ്യുമെന്ന് ലഷ്കർ കമാൻഡർമാർ വിഡിയോ സന്ദേശങ്ങളിലൂടെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലഷ്കറെ തയിബ സഹസ്ഥാപകൻ അമീർ ഹംസയ്ക്ക് (67) വെടിയേറ്റത്. അജ്ഞാതരായ തോക്കുധാരികളാണ് വ്യാഴാഴ്ച ആക്രമണം നടത്തിയത്. അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ച ഹംസയ്ക്ക് നേരെ കഴിഞ്ഞ ഒരു വർഷത്തിനിടെ നടക്കുന്ന രണ്ടാമത്തെ വധശ്രമമാണിത്. 2025 മേയ് മാസത്തിൽ നടന്ന വെടിവയ്പ്പിൽ നിന്നും അദ്ദേഹം രക്ഷപ്പെട്ടിരുന്നു.രണ്ടായിരത്തിന്റെ തുടക്കത്തിൽ ഇന്ത്യയിൽ ഭീകരവാദ താവളങ്ങൾ ആരംഭിക്കാൻ പാക്കിസ്ഥാൻ ചുമതലപ്പെടുത്തിയത് ഹംസയെ ആണെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ. 2005ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനു നേരെ നടന്ന ആക്രമണത്തിൽ പങ്കാളിയായ ഭീകരരിൽ ഒരാളാണ് ഹംസ. ലഷ്കറിന്റെ രാഷ്ട്രീയ വിഭാഗമായ പിഎംഎംഎൽ ആക്രമണത്തെ അപലപിച്ചു. ഇത് പാക്കിസ്ഥാൻ സർക്കാരിന്റെ പരാജയമാണെന്നും ആരോപിച്ചു. ലഷ്കർ കമാൻഡർ സൈഫുള്ള കസൂരി, ഹാഫിസ് തൽഹാ സയീദ്, ഹാഫിസ് അബ്ദുൾ റൗഫ് എന്നിവരടങ്ങുന്ന സംഘം സുരക്ഷ ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Lt Col Shubhankar Mishra (Rtd) എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
Source link


