LATEST
പന്തളം കൊട്ടാരത്തിലെ തിരുവാഭരണത്തിലെ കാണിപ്പൊന്ന് കണ്ടെത്തി; എടുത്തത് മുളക്കുഴ സ്വദേശി

പന്തളം: വിഷുദിനത്തിൽ പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ പതിവുള്ള തിരുവാഭരണങ്ങൾ ദർശനത്തിനിടെ കാണിപ്പൊന്ന് കാണാതായി. നിമിഷങ്ങൾക്കുള്ളി കാണിപ്പൊന്ന് കണ്ടെത്തി. ക്ഷേത്ര ദർശനത്തിനെത്തിയ മുളക്കുഴ സ്വദേശി അബദ്ധത്തിൽ എടുത്തുകൊണ്ടുപോകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് രാവിലെയാണ് പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താക്ഷേത്ര വിഗ്രഹത്തിൽ ചാർത്തി വിഷുക്കണി ദർശനം ഒരുക്കിയത്. പുലർച്ചെ നാലര മുതൽ ദർശനസൗകര്യം ഉണ്ടായിരുന്നു. ആറുമണിയോടെ ദർശനത്തിനെത്തിയ ഭക്തരിൽ ഒരാൾ അശ്വാരൂഢനായ അയ്യപ്പന്റെ രൂപമുള്ള കാണിപ്പൊന്ന് കെെക്കലാക്കുകയായിരുന്നു.
Source link


