test del 5 copy of del 3
നാസിക് ടിസിഎസ് വിവാദം: പരാതി നൽകിയത് 7 സ്ത്രീകളും ഒരു പുരുഷനും, ഇടപെട്ട് കേന്ദ്ര ഏജൻസികൾ

മുംബൈ∙ ടിസിഎസിന്റെ നാസിക് ഓഫിസിൽ ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തന ശ്രമം എന്നീ പരാതികളിൽ പൊലീസിന്റെ പ്രത്യേക സംഘം അന്വേഷണം ഉൗർജിതമാക്കി. 6 ടീം ലീഡർമാരെയും വനിതാ ജീവനക്കാരുടെ പരാതി അവഗണിച്ചതിന് വനിതാ എച്ച്ആർ മാനേജരെയും അറസ്റ്റ് ചെയ്തിരുന്നു. മുൻ എച്ച്ആർ മാനേജരായ യുവതി ഒളിവിലാണ്. അറസ്റ്റിലായവരെ കമ്പനി സസ്പെൻഡ് ചെയ്തു. ടിസിഎസ് ഉടമകളായ ടാറ്റ സൺസിന്റെ ചെയർമാൻ എൻ.ചന്ദ്രശേഖരൻ ആഭ്യന്തര അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ചീഫ് ഓപ്പറേറ്റിങ് ഓഫിസർ ആരതി സുബ്രഹ്മണ്യന്റെ നേതൃത്വത്തിലാണിത്.അതേസമയം, മതപരിവർത്തനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ അറസ്റ്റിലായവരുടെ ബന്ധുക്കൾ നിഷേധിച്ചു. ഡാനിഷ് ഷെയ്ഖ് എന്ന ജീവനക്കാരനും സഹപ്രവർത്തകയും തമ്മിലുള്ള പ്രണയം തകർന്നതിനു പിന്നാലെയുണ്ടായ സംഭവങ്ങളെ തുടർന്നാണു പരസ്പര ബന്ധമില്ലാതിരുന്ന കേസുകൾ പൊലീസ് കോർത്തിണക്കിയതെന്ന് അറസ്റ്റിലായ മുതിർന്ന ജീവനക്കാരന്റെ ഭാര്യ ആരോപിച്ചു. ഫെബ്രുവരിയിലാണു ഡാനിഷും സുഹൃത്തും തമ്മിൽ തെറ്റിയത്. യുവതിയുടെ മാതാപിതാക്കൾ ചില രാഷ്ട്രീയക്കാരെ സമീപിച്ചതോടെയാണു പരാതി നൽകാൻ സമ്മർദമുണ്ടായതെന്നും തന്റെ ഭർത്താവ് ഉൾപ്പെടെയുള്ളവർ അറസ്റ്റിലായതെന്നും അവർ ആരോപിച്ചു. തൊഴിൽ സ്ഥലത്തെ ലൈംഗിക ചൂഷണം തടയാനുള്ള നിയമം നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതാണു വിവാദത്തിന് ഇടയാക്കിയതെന്ന് ഐടി രംഗത്തുള്ളവരുടെ യൂണിയൻ പറയുന്നു.
Source link


