LATEST
ശബരിമലയിൽ വിഷുക്കണി കണ്ട് ആയിരങ്ങൾ; അയ്യപ്പസന്നിധിയിൽ വൻ തീർത്ഥാടക പ്രവാഹം

പത്തനംതിട്ട: വിഷു ദിവസമായ ഇന്ന് ശബരിമലയിൽ വൻ തിരക്ക്. പതിനായിരക്കണക്കിന് ഭക്തരാണ് ശബരിമല അയ്യപ്പനെയും ശ്രീകോവിലിൽ ഒരുക്കിയ വിഷുക്കണിയും കാണാനെത്തിയത്. തന്ത്രി കണ്‌ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി എന്നിവർ ഭക്തർക്ക് വിഷുക്കൈനീട്ടം നൽകി. ഇന്ന് പുലർച്ചെ നാല് മണിക്ക് നട തുറന്ന് അയ്യപ്പനെ കണികാണിച്ച ശേഷമാണ് ഭക്തർക്ക് ദർശനം നൽകിയത്. ഏഴ് മണി വരെയായിരുന്നു വിഷുക്കണി ദർശനം. വൻ തിരക്കാണ് ഇന്ന് പുലർച്ചെ മുതൽ സന്നിധാനത്ത് അനുഭവപ്പെട്ടത്. വിഷു – മേടമാസ പൂജകൾ പൂർത്തിയാക്കി ശനിയാഴ്‌ച രാത്രി പത്ത് മണിക്ക് നട അടയ്‌ക്കും. അതുവരെ ദിവസവും കളഭാഭിഷേകം, പടിപൂജ എന്നിവയുണ്ടാകും.
Source link


