test del 5 copy of del 3
ഹോർമുസ് അടഞ്ഞപ്പോൾ കോളടിച്ചത് പുട്ടിന്, മോദിയും നിലപാട് മാറ്റി, എണ്ണ വരുമാനം ഇരട്ടി; വില്ലൻ വേഷത്തിൽ യുക്രെയ്ൻ ഡ്രോണുകൾ

ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് ഓയിൽ ഗതാഗതം നിലച്ചത് നേട്ടമായത് റഷ്യയ്ക്കെന്ന് കണക്കുകൾ. മാർച്ചിൽ റഷ്യൻ ക്രൂഡ് ഓയിൽ വരുമാനം ഇരട്ടിയായെന്ന് രാജ്യാന്തര ഊർജ ഏജൻസിയുടെ (ഐഇഎ) റിപ്പോർട്ട്. യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് റഷ്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടെയാണിത്. നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ മൂന്ന് മാസത്തിൽ റഷ്യയുടെ ബജറ്റ് കമ്മി 6,000 ഡോളർ കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഇതിനിയിൽ ഇറാൻ യുദ്ധം തുടങ്ങിയതും ക്രൂഡ് ഓയിൽ വില കൂടിയതും അക്ഷരാർത്ഥത്തിൽ റഷ്യയ്ക്ക് പുതുജീവനായി.ഇന്ത്യയും നിലപാട് മാറ്റിസാധാരണയേക്കാളും ഇരട്ടി അളവിലാണ് മാർച്ചിൽ ഇന്ത്യ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങിയത്. പ്രതിദിനം 2,70,000 ബാരലാണ് ഇന്ത്യ അധികം വാങ്ങിയത്. അതേസമയം, സെൻറർ ഫോർ റിസർച്ച് ഓൺ എനർജി ആൻഡ് ക്ലീൻ എയർ (സിഇആർഎ) റിപ്പോർട്ട് പ്രകാരം മാർച്ചിൽ ഇന്ത്യ വാങ്ങിയത് സാധാരണയേക്കാൾ മൂന്നു മടങ്ങ് ക്രൂഡ് ഓയിലാണ്. ലഭ്യമായ ക്രൂഡ് ഓയിലിൽ ഭൂരിഭാഗവും ഇന്ത്യൻ കമ്പനികൾ വാങ്ങിയെന്നാണ് റിപ്പോർട്ട് പറയുന്നത്.
Source link


