test del 3

കോംപ്രമൈസിന് ട്രംപും ഇറാനും, യുദ്ധം പെട്ടെന്ന് തീരും; രണ്ടു ദിവസത്തിനുള്ളിൽ ‘പാക്കിസ്ഥാൻ ചർച്ച’, കോടികളുടെ ഓഹരി നഷ്ടം നികത്താൻ ഇന്ത്യ


യുഎസ് – ഇറാൻ യുദ്ധത്തിന് പരിഹാരം കാണാൻ ശ്രമങ്ങൾ ഊർജിതം. യുദ്ധം ഉടൻ അവസാനിക്കുമെന്ന് യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ആണവ പരീക്ഷണങ്ങൾക്ക് അടക്കം വിട്ടുവീഴ്ചയാകാമെന്ന് ഇറാൻ. പശ്ചിമേഷ്യയിലെ യുദ്ധം ആശങ്കപ്പെടുത്തുന്ന രീതിയിൽ രാജ്യാന്തര സാമ്പത്തിക മേഖലയെ ബാധിച്ചേക്കില്ലെന്ന് രാജ്യാന്തര നാണയ നിധി (ഐഎംഎഫ്) വിലയിരുത്തൽ. ഇതോടെ വിപണികൾ കുതിച്ചു. ക്രൂഡ് ഓയിൽ വില ഇടിഞ്ഞു. സ്വർണവിലയും വർധിക്കുകയാണ്. ക്രൂഡ് ഓയിൽ തണുക്കുന്നുഅതേസമയം, ഹോർമുസ് വഴിയുള്ള ക്രൂഡ് ഓയിൽ നീക്കം വലിയ രീതിയിൽ തടസപ്പെട്ടതായാണ് സാമ്പത്തിക സ്ഥാപനമായ ഗോൾഡ്മാൻ സാക്സിൻറെ റിപ്പോർട്ട്. ഹോർമുസ് വഴിയുള്ള ശരാശരി എണ്ണ നീക്കത്തിന്‍റെ പത്തു ശതമാനം മാത്രമാണ് നിലവിൽ നടക്കുന്നത്. മേഖലയിൽ യുഎസ് നാവിക ഉപരോധം തുടങ്ങിയത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. ഉപരോധം തുടങ്ങിയ ശേഷം നിരവധി കപ്പലുകളാണ് യാത്ര മതിയാക്കി തിരികെ പോയത്. പ്രതീക്ഷിച്ച രീതിയിൽ മേഖലയിലെ ഉൽപാദനം കുറയാൻ സാധ്യതയില്ലെന്നും ഇവർ പറയുന്നു. പ്രതിദിനം 10  ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഉൽപാദനം കുറയുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാൽ ഇത് 8 ദശലക്ഷം ബാരൽ ആയിരിക്കുമെന്നാണ് നിലവിലെ കണക്ക്. 


Source link

Back to top button