LATEST

വേനൽമഴ പോരാ; സംസ്ഥാനത്ത്  ചൂട്  വീണ്ടും  കൂടുന്നു, വെെദ്യുതി ഉപഭോഗം ഉയരുന്നു


തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വീണ്ടും കൂടുന്നു. പാലക്കാട് 3.3 ഡിഗ്രി സെൽഷ്യസ് ഉയർന്ന് വീണ്ടും 40 ആയി. പുനലൂരിൽ ചൂട് 38 ഡിഗ്രി സെൽഷ്യസിലെത്തി. കണ്ണൂരിൽ മാത്രമാണ് ദീർഘാകാല ശരാശരിയിൽ നിന്ന് നേരിയ കുറവുള്ളത്. മറ്റെല്ലായിടത്തും കൂടുതലാണ്. അടുത്ത ഒരാഴ്ച ചൂട് ഇനിയും കനക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. നിലവിൽ കേരളത്തിന് മുകളിലായാണ് സൂര്യന്റെ സ്ഥാനം. കഴിഞ്ഞ വർഷങ്ങളിൽ അനുഭവപ്പെട്ടതിനേക്കാൾ അല്പം കൂടുതലാണ് അന്തരീക്ഷോഷ്മാവ്. ഒറ്റപ്പെട്ട വേനൽമഴ പ്രതീക്ഷിക്കുന്നുണ്ട്. വീടിനകത്ത് പോലും ആശ്വാസമില്ലാത്ത സാഹചര്യമാണ്. രാത്രിസമയത്തെ ചൂട് ഉറക്കത്തെയും ബാധിക്കുന്നു. ചൂട് കൂടുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ദേഹം മുഴുവൻ ചൊറിഞ്ഞുപൊട്ടുന്നവരും കുരുക്കൾ വരുന്നവരും വ്യാപകമാണ്.


Source link

Back to top button