CINEMA
‘അങ്കം അട്ടഹാസം’ മേയ് 8ന്, വിതരണം ഗോകുലം മുവീസ്

മാധവ് സുരേഷ്,സൈജു കുറുപ്പ്, അലൻസിയർ, നന്ദു,അന്ന രേഷ്മ രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുജിത്ത്. എസ്.നായർ സംവിധാനം ചെയ്യുന്ന ഗ്യാംഗ്സ്റ്റർ ത്രില്ലർ അങ്കം അട്ടഹാസത്തിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കി . ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന അങ്കം അട്ടഹാസം മേയ് 8 ന് ആണ് ലോക വ്യാപകമായി റിലീസ് ചെയ്യുന്നത്. ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ്.തിരുവനന്തപുരം നഗരത്തിന്റെ പശ്ചാത്തലത്തിൽ ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയും കുടുംബ ബന്ധങ്ങളിൽ ഇരുട്ടിന്റെ രാജാക്കന്മാർ സൃഷ്ടിക്കുന്ന സംഹാര താണ്ഡവങ്ങളുടെ വിസ്ഫോടനങ്ങളുമാണ് ആവിഷ്കരിക്കുന്നത്. നന്ദു, അലൻസിയർ,എം.എ നിഷാദ്, നോബി, അജയ്, സ്മിനു സിജോ,ദീപക് ശിവരാജൻ, വാഴ ഫെയിം അമിത്ത്, കുട്ടി അഖിൽ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.പുതുമുഖം അംബികയാണ് നായിക. അനിൽ കുമാർ ജി.യും സാമൂവൽ മത്തായി(എയുഎസ്. എ) യുമാണ് നിർമ്മാതാക്കൾ. ആക്ഷന് പ്രാധാന്യം നല്കി ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ സംഘട്ടന സംവിധാനം നിർവഹിക്കുന്നത് ഫീനിക്സ് പ്രഭു,അഷ്റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബ്ലേസ് എന്നിവരാണ്. രചന – സുജിത്.എസ്.നായർ, അനിൽകുമാർ ജി. ക്യാമറ – ശിവൻ എസ്. സംഗീത്, പ്രൊഡക്ഷൻ കൺട്രോളർ – ഹരി വെഞ്ഞാറമ്മൂട് .
Source link


