CINEMA

‘ലോകയിൽ അവരെന്നെ അഭിനയിപ്പിച്ചത് ചതിയിലൂടെ, സിനിമയിൽ നിങ്ങൾ കണ്ടത് എന്റെ കൈയല്ല’


കല്യാണി പ്രിയദർശൻ, നസ്ളിൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഡൊമിനിക് അരുൺ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘ലോക: ചാപ്ടർ വൺ ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് ‘ലോക’ നിർമ്മിച്ചത്. ബോക്സ് ഓഫീസിൽ തരംഗമായ ചിത്രത്തിന്റെ ആഗോള കളക്ഷൻ 300 കോടിയാണ്. കേരളത്തിൽ മാത്രം 120 കോടിയോളം ചിത്രം കളക്ട് ചെയ്തു. ഇപ്പോഴിതാ ‘ലോക’യിലെ തന്റെ അതിഥി വേഷത്തിന് പിന്നിലെ രസകരമായ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ മമ്മൂട്ടി. ചിത്രത്തിൽ ‘മൂത്തോൻ’ എന്ന കഥാപാത്രമായി എത്തിയ മമ്മൂട്ടിയുടെ സാന്നിധ്യം പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. എന്നാൽ തന്നെ പറ്റിച്ചാണ് ഈ വേഷം ചെയ്യിച്ചതെന്നാണ് മമ്മൂട്ടി തമാശരൂപേണ പറയുന്നത്. ദി ഹോളിവുഡ് ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടി ഇക്കാര്യം വ്യക്തമാക്കിയത്.


Source link

Back to top button