CINEMA

‘ആർത്തവം എക്‌സ്‌ക്യൂസ് അല്ല’; നടിയുടെ പരാമർശത്തിൽ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ


ആർത്തവത്തെക്കുറിച്ചുള്ള പരാമർശത്തിൽ നടിയും ഡോക്‌‌ടറുമായ ശ്രീലീലയ്ക്കെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ. ഉസ്‌‌താദ് ഭഗത് സിംഗ് എന്ന സിനിമയുടെ സക്‌സസ് പാർട്ടിയിൽ താരം ആർത്തവത്തെക്കുറിച്ച് സംസാരിച്ചതാണ് വിമർശനങ്ങൾക്കിടയാക്കിയത്. മുംബയിലെ ഡിവൈ പാട്ടീൽ സർവകലാശാലയിൽ നിന്ന് നടി അടുത്തിടെയായിരുന്നു മെഡിക്കൽ ബിരുദം കരസ്ഥമാക്കിയത്. ‘എന്റെ എല്ലാ ഗാനങ്ങളും കുറഞ്ഞത് പ്രശംസിക്കപ്പെടുകയെങ്കിലും ചെയ്തിട്ടുണ്ടെന്ന് എനിക്ക് പറയാൻ കഴിയും. ആർത്തവ സമയത്തും ഞാൻ ഷൂട്ട് ചെയ്തിട്ടുണ്ട്. അതിനാൽ അത് എവിടെയും ഒരു ഒഴിവുകഴിവല്ല. കാര്യങ്ങൾ സാധിക്കണമെങ്കിലും എല്ലാ കാര്യങ്ങളും തുല്യമായി വേണമെന്ന് പറയണമെങ്കിലും നമ്മൾ ശാരീരിക തടസങ്ങൾക്കപ്പുറത്തേക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. അതിനാൽതന്നെ മാനസികവും ശാരീരികവുമായ കാര്യങ്ങൾ ഒരു ഒഴിവുകഴിവല്ല’- എന്നായിരുന്നു പരിപാടിയിൽ നടി പറഞ്ഞത്.


Source link

Back to top button