test del 5 copy of del 3

അബുദാബി ഹബ്ഷാൻ പ്ലാന്റിൽ തീപിടിത്തം: വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവം


അബുദാബി∙ യുഎഇയിലെ പ്രമുഖ വാതക സംസ്കരണ ശാലയായ ഹബ്ഷാനിൽ തീപിടിത്തം. പ്ലാന്റിലുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമാക്കാൻ അടിയന്തര രക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ട്. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും തീ പടരുന്നത് തടയാനുമുള്ള ഊർജിതമായ നീക്കങ്ങളാണ് നിലവിൽ നടക്കുന്നിരിക്കുന്നത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നവിടെ ഔദ്യോഗികമായി അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സ്ഥിതിഗതികൾ അധികൃകർ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.മിസൈൽ ഭീഷണിയുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ മുന്നറിയിപ്പുകൾക്ക് പിന്നാലെ, നിലവിൽ രാജ്യം സുരക്ഷിതമാണെന്ന് വ്യക്തമാക്കുന്ന മൊബൈൽ സന്ദേശങ്ങൾ താമസക്കാർക്ക് ലഭിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ജനങ്ങൾ വിശ്വസിക്കണമെന്ന് ഉദ്യോഗസ്ഥർ അഭ്യർഥിച്ചു. 


Source link

Back to top button