NEWS
‘എല്ലാവർക്കും നിന്നോട് വെറുപ്പാണ്’: ലബനനിലെ യുദ്ധം; നെതന്യാഹുവിനോട് പൊട്ടിത്തെറിച്ച് ട്രംപ്

വാഷിങ്ടൻ∙ ലബനനിലെ ഇസ്രയേൽ സൈനിക നടപടിയുമായി ബന്ധപ്പെട്ട് നടന്ന ഫോൺ സംഭാഷണത്തിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനോട് രൂക്ഷമായി കയർത്തതായി യുഎസ് മാധ്യമങ്ങൾ. ലബനനിലെ ഇസ്രയേലിന്റെ കടന്നുകയറ്റത്തെ തുടർന്ന് യുഎസുമായുള്ള ചർച്ചകൾ നിർത്തിവയ്ക്കുമെന്ന് ഇറാൻ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് ഈ സംഭവം.നെതന്യാഹു നന്ദികേട് കാണിച്ചതായി ട്രംപ് കുറ്റപ്പെടുത്തിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലബനനിൽ ആക്രമണം നടത്താനുള്ള ഇസ്രയേലിന്റെ പദ്ധതി ട്രംപ് തടഞ്ഞെന്നും റിപ്പോർട്ടുകളുണ്ട്. ‘നിനക്ക് ഭ്രാന്താണ്. ഞാൻ ഇല്ലായിരുന്നെങ്കിൽ നീയിപ്പോൾ ജയിലിൽ കിടന്നേനെ. ഞാൻ നിന്റെ ജീവൻ രക്ഷിക്കുകയാണ്. എല്ലാവർക്കും നിന്നോട് വെറുപ്പാണ്. ഈ നടപടികൾ കാരണം എല്ലാവരും ഇസ്രയേലിനെയും വെറുക്കുന്നു’– ട്രംപ് പറഞ്ഞതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു.
Source link


